തിരുവനന്തപുരം: ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി ആറ്റുകാല്‍ പൊങ്കാല ഇടാനെത്തിയത് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാണ്. കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷമൂര്ത്തിയുടെ അമ്മ കൂടിയാണ് സുധാമൂര്‍ത്തി. പണത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരം തൊട്ടുതീണ്ടാത്ത അവരെ പ്രധാനമന്ത്രി മോദി പിഎം കെയര്‍ എന്ന ദുരിതാശ്വാസനിധിയില്‍ രത്തന്‍ ടാറ്റയ്ക്കൊപ്പം ട്രസ്റ്റിയായി ചേര്‍ത്തിയത് ഇവരുടെ ലാളിത്യവും ആത്മാര്‍ത്ഥതയും മൂലമാണ്. ഇതോടെ പിഎം കെയറിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത് കോണ്‍ഗ്രസ് പാടെ നിര്‍ത്തി.
ഇത്രയും കനത്ത ചൂടില്‍ ഒന്നും വകവെയ്ക്കാതെ ഒരു ഒഴിഞ്ഞ കോണില്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ സുധാമൂര്‍ത്തി പൊങ്കാലയിടുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ വന്വരവേല്പാണ് കിട്ടിയത്. മടിയില്‍ തോര്‍ത്ത് വിരിച്ച്, സാധാരണ ഒരു സാരിയും ചുറ്റി മണ്ണില്‍ ഇരുന്ന് വേവിച്ച പൊങ്കാലച്ചൊറ് കലത്തില്‍ നിന്നും കയിലില്‍ എടുത്ത് നിഷ്കളങ്കമായി ആതമസംതൃപ്തി ചൊരിയുന്ന സുധാമൂര്‍ത്തിയുടെ പുഞ്ചിരിക്കുന്ന ചിത്രം ഏറെ പേര് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇവര്‍ ഊരിക്കൊടുത്ത ആഭരണം കൊണ്ടാണ് നാരായണമൂര്‍ത്തി ഇന്‍ഫോസിസ് തുടങ്ങിയതെന്നും പശുവിനെ പൂജിക്കുന്ന മകള്‍ അക്ഷതാമൂര്‍ത്തിയുടെ ചിത്രം കാണിച്ച് ഭാരതീയസംസ്കാരം മകളെ പഠിപ്പിച്ച അമ്മയാണ് ഇവരെന്നുമൊക്കെ സുധാമൂര്‍ത്തിയുടെ ചിത്രത്തിന് കീഴില്‍ കുറിപ്പുകളുമായാണ് പലരും പോസ്റ്റിട്ടത്.
ഇതാദ്യമായാണ് പൊങ്കാലയ്ക്കെത്തുന്നതെന്ന് സുധാമൂര്‍ത്തി പറഞ്ഞു. അടുത്ത തവണ പ്രഭാഷണം നടത്തേണ്ടിവരുമ്പോള്‍ ഈ പൊങ്കാല അനുഭവത്തെക്കുറിച്ച് പറയുമെന്നും സുധാമൂര്‍ത്തി പറഞ്ഞു. കുത്തരി, ശര്‍ക്കര, നെയ്യ്, ഉണക്കിയ പഴങ്ങള്‍, നാളികേരം എന്നിവ കേരളാ ശൈലിയില്‍ ചേര്‍ത്താണ് പൊങ്കാല ഉണ്ടാക്കിയത്. ആര്‍ക്കു വേണ്ടിയും പ്രാര്ത്ഥിച്ചില്ലെന്നും അവര്‍ പറഞ്ഞു. മകന് റോഷന്റെ ഭാര്യയായ മലയാളി മരുമകളായ അപര്‍ണ്ണയ്ക്ക് പൊങ്കാല നിവേദ്യം നല്‍കുമെന്നും സുധാമൂര്‍ത്തി പറഞ്ഞു.
ഇത് നാരീശക്തിയുടെ ഉത്സവമാണെന്നും ഒരു മുദ്രാവാക്യങ്ങളുമില്ലാത്ത ഈ ഉത്സവം വ്യത്യസ്താനുഭവം സമ്മാനിച്ചെന്നും പത്മശ്രീ ജേതാവ് കൂടിയായ അവര്‍ പറഞ്ഞു. “ഇവിടെ സ്ത്രീകള്‍ക്കിടയില്‍ നല്ല തുല്യതയുണ്ട്. പൊങ്കാലയില്‍ ജാതി, മതം, പണക്കാര്, പാവപ്പെട്ടവര്‍….എന്നൊന്നുമില്ല. തൊട്ടടുത്തിരിക്കുന്ന ആളെ ഭാവിയില്‍ കാണില്ലെങ്കിലും പൊങ്കാലയിടുന്ന സമയത്ത് എല്ലാവരും പരസ്പരം സഹായിക്കുന്നു.” – സുധാമൂര്‍ത്തി പറഞ്ഞു.
താന്‍ തൊട്ടടുത്തിരിക്കുന്നവര്‍ക്ക് നാളികേരവും ഏലക്കായും നല്‍കിയെന്നും ഇത് പങ്കുവെയ്ക്കലിന്റെ വലിയ ഒരു അനുഭവമാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇന്‍ഫോസിസിന്റെ സമൂഹ്യക്ഷേമപ്രവര്ത്തനങ്ങള്ക്കുള്ള ഇന്‍ഫോസിസ് ഫൗണ്ടേ,ന്രെ മേധാവി കൂടിയാണ് സുധാമൂര്‍ത്തി. കേരളത്തില്‍ പ്രളയകാലത്ത് ഇന്‍ഫോസിസ് ഫൗണ്ടേഷന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി അവര്‍ പറ്ഞു.
2019ല്‍ മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസ സഹായം എത്തിക്കാന്‍ വന്നപ്പോവാണ് പൊങ്കാലയെക്കുറിച്ച് ആദ്യം കേട്ടത്. അതോടെ അതില്‍ പങ്കെടുക്കണമെന്നായി. കോവിഡ് കാരണം അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ സാധിച്ചു.
അടുപ്പിലെ തീയും പുകയും തന്നെ ബാധിച്ചില്ലെന്നും സുധാമൂര്‍ത്തി പറഞ്ഞു. കര്‍ണ്ണാടകയിലെ ഷിഗോണ്‍ എന്ന സ്ഥലത്താണ് താന്‍ ജനിച്ചതെന്നും അവിടെ വൈദ്യുതിയോ ഗ്യാസോ ഉണ്ടായിരുന്നില്ലെന്നും സുധാമൂര്‍ത്തി പറയുന്നു. അതുകൊണ്ട് അടുപ്പില്‍ തീ കൂട്ടാനും കുറയ്ക്കാനും തനിക്കറിയാമെന്നും സുധാമൂര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: