കണ്ണൂര്‍: ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമ നവമി രഥ യാത്രയുടെ മൂന്നാം ദിനം കാഞ്ഞങ്ങാട് ആനന്ദ ആശ്രമത്തില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രയാണം തുടങ്ങി. ആലപ്പടമ്പ അവധൂതാ ആശ്രമം ഗുഹാക്ഷേത്രത്തില്‍ സാധു വിനോദിന്റെ നേതൃത്വത്തില്‍ ഭക്ത ജനങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ രഥത്തെ സ്വീകരിച്ചു.
പയ്യന്നൂര്‍ ശ്രീ വിഡോബ ക്ഷേത്രത്തില്‍ മുഖ്യ പൂജാരിയുടെ നേതൃത്വത്തില്‍ താലം നല്‍കി വരവേറ്റു. സ്വാമി സത്യനന്ദ തീര്‍ഥപാദര്‍ ഭക്ത ജനങ്ങളെ ഭസ്മം നല്‍കി അനുഗ്രഹിച്ചു. ശ്രീ മഹാലക്ഷ്മി അമ്മന്‍ കോവില്‍ ഏഴിലോട് ട്രസ്റ്റീ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാഘവപുരം ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിധ്യത്തില്‍ പൂര്‍ണ്ണ കുംഭത്തോടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വാസുദേവന്‍ നമ്പൂതിരി രഥ യാത്രയെ സ്വീകരിച്ചു. മാനേജര്‍ ഗോകുലന്‍, സെക്രട്ടറി വേണുഗോപാലന്‍ നമ്പ്യാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
പള്ളികുളം സമാധി മണ്ഡപത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ വി ജയരാജന്‍ മാസ്റ്റര്‍ രഥയാത്രയെ സ്വീകരിച്ചു. ചിറക്കല്‍ ശ്രീ ചാമുണ്ടി കോട്ടത്ത് നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ രഥത്തെ വരവേറ്റു. രവീന്ദ്ര വര്‍മ വലിയ രാജ, സുരേഷ് വര്‍മ്മ, ആഞ്ജനേയ ആശ്രമം ആചാര്യന്‍ സ്വാമി അരുണ്‍ ജി, സുമ സുരേഷ്, കെ.വി. ഷീജ ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് ശ്രീരാമ നവമി ആധ്യത്മിക സമ്മേളനം നടന്നു. രഥ യാത്ര നാളെ രാവിലെ എട്ട് മണിക്ക് ശ്രീ സുന്ദരേശ്വര ക്ഷേത്രം തളാപ്പില്‍ നിന്നും ആരംഭിക്കും. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രം, മീത്തലെ പീടിക, ആല്‍ത്തറ ബ്രണ്ണന്‍ കോളേജ്, വെട്ടക്കൊരു മകന്‍ ക്ഷേത്രം മണ്ടോത്തും കാവ്, കഞ്ഞി കാമാക്ഷി അമ്മന്‍ കോവില്‍ വാടിക്കല്‍ തലശ്ശേരി, 12.30ന് തിരുവാങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, 3.30ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ്, വൈക്കിട്ട് 6.30 ഓടെ കൊട്ടിയൂരില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: