കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഇടനിലക്കാരന് എന്ന് ആരോപണം ഉയര്‍ന്ന വിജേഷ് പിള്ള രംഗത്തെത്തി. സ്വപ്നയുമായി ബെംഗളൂരില്‍ ചര്‍ച്ച നടത്തിയിരുന്നതായി വിജേഷ് പിള്ള സ്ഥിരീകരിച്ചു. സ്വപ്നയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. എംവി ഗോവിന്ദന് നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നു. എം വി ഗോവിന്ദനെ കണ്ട് പരിചയം ടി വിയില്‍ വെച്ചു മാത്രമാണ്. വെബ്സീരിസിന്റെ ഷൂട്ടിങ് ആണ് ഹരിയാനയിലോ ജയ്പൂരിലോ നടത്താമെന്ന് പറഞ്ഞത്. രാഷ്ടീയ പാര്‍ട്ടികളോട് ഒരു ബന്ധവുമില്ല. സ്വപ്ന എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ല. ഇടനിലക്കാരനെന്ന പേരില്‍ ഷാജ് കിരണിന്റെ പേര് സ്വപ്ന പറഞ്ഞതറിയില്ല. ഏതന്വേഷണവുമായി സഹകരിക്കും. സ്വപ്നക്കെതിരേ മാനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്റ്റാര്‍ട്ടപ്പ് ആണെന്ന വിവരവും പുറത്തുവന്നിരുന്നു. കളമശ്ശേരി ചങ്ങമ്പുഴനഗറിലെ ‘ഡബ്ല്യു.ജി.എന്‍. ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് വിജേഷ് പിള്ള.ഈ സ്ഥാപനത്തില്‍ കഴിഞ്ഞദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. എന്നാല്‍, സ്ഥാപനം വര്‍ഷങ്ങള്‍ക്കുമുമ്പേ പൂട്ടിപ്പോയെന്നാണ് കെട്ടിടസമുച്ചയത്തിന്റെ ഉടമ പറയുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സി.പി.എം. നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്ന ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: