തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പക്കാന്‍ ശ്രമിച്ചെന്നും വെളിപ്പെടുത്തി കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ”സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും” – എന്നാണ് സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചത്.
സ്വര്‍ണക്കടത്തിനു പിന്നാലെ ലൈഫ് മിഷന് തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലാവുകയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇഡി ചോദ്യം ചെയ്യലിനു ഹാജരാകുകയും ചെയ്തിരുന്നു. മുന്‍പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണി ചെമ്പില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സ്വര്‍ണം എത്തിച്ചതെന്നടതടക്കം നിരവധി ആരോപണങ്ങള്‍ സ്വപ്ന മുന്നോട്ടു വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: