വാഷിങ്ടണ്‍: ചൈനയും പാക്കിസ്ഥാനും ഇന്ത്യയെ പ്രകോപിക്കുന്നത് മൂലം പ്രദേശത്ത് സംഘര്‍ഷസാധ്യത ഏറെയാണെന്ന വിലയിരുത്തലുമായി യുഎസ് ഇന്റലിജന്‍സ്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ പാക്കിസ്ഥാന് ഭീകരത ഉപയോഗിച്ച് ഇനിയും പ്രകോപിച്ചാല്‍ ഇന്ത്യ സൈനിക ശക്തി ഉപയോഗിച്ചാകും തിരിച്ചടിക്കുകയെന്നും യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്ത്യ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന് ഒരു നീണ്ട ചരിത്രമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, പാകിസ്ഥാന് വിചാരിച്ചതോ യഥാര്‍ത്ഥമായതോ ആയ പ്രകോപനങ്ങള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയെങ്കിലും 2020ലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ ഇടയുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികളില്‍ ഇന്ത്യയും ചൈനയും സൈനികവിന്യാസം വര്‍ദ്ധിപ്പിച്ചത് രണ്ട് ആണവശക്തികള്‍ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിനുള്ള സാദ്ധ്യത ഉയര്‍ത്തുന്നു. ഇത് യു എസ് വ്യക്തികള്‍ക്കും താത്പര്യങ്ങള്‍ക്കുംമേല്‍ ഭീഷണിയാകുന്നെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രതിസന്ധികള്‍ പ്രത്യേകം ഉത്കണ്ഠാകുലമാണ്, കാരണം രണ്ട് ആണവസായുധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എപ്പോഴും ഭീതിജനകമാണ്. പാക്കിസ്ഥാനുമായി ചേര്‍ന്ന് അവിടുത്തെ ഭീകരത അവസാനിപ്പിക്കാനുള്ള നീക്കം തുടരുകയാണെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് െ്രെപസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: