തിരുവനന്തപുരം:”ജീവിതത്തില്‍ ഒരിയ്‌ക്കലും മറക്കാന്‍ കഴിയാത്തഅനുഭവമാണ് സംഗീതതീയറ്ററില്‍ കിട്ടിയത്. സിനിമകാണാന്‍ പോകുന്നവരും സിനിമ കണ്ടിറങ്ങുന്നവരും ഉണ്ടായിരുന്നു. ചിലര്‍ കെട്ടിപ്പിടിച്ചു. ചിലര്‍ കരഞ്ഞു. അതില്‍ ഒരു പെണ്‍കുട്ടി എന്റെ അടുക്കല്‍ വന്ന് വിങ്ങിപ്പൊട്ടി സംസാരിച്ചു. ഒരു സംവിധായകന് ഇതിനപ്പുറം ഒന്നും ലഭിക്കാനില്ല. എന്റെസിനിമ 100 കോടി ക്ലബ്ബിലോ 200 കോടി ക്ലബ്ബിലോ എത്തിയാലുണ്ടാകുന്ന സന്തോഷത്തിന്റെ നൂറിരട്ടിയാണ് എനിക്ക് ഇതില്‍ നിന്നും കിട്ടിയത്:”- ബുധനാഴ്ച ഫേസ്ബുക്ക് ലൈവില്‍ ‘പുഴ മുതല്‍ പുഴ വരെ’ എന്ന 1921ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍ രാമസിംഹന്‍.
രാമസിംഹന്‍ ഫേസ്ബുക്ക് ലൈവില്‍:
റിലീസ് ചെയ്ത തിയറ്ററുകളില്‍ മിക്കതിലുംസിനിമ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്. മിക്ക തിയറ്ററുകളിലും ആളുകള്‍ കയറുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് ജില്ലയിലെ ചില കോണുകളില്‍ അടക്കം രണ്ടാം വാരത്തിലേക്ക് കയറുകയാണ്. ക്ഷേത്രങ്ങള്‍, ക്ഷേത്രസംഘടനകള്‍, സംഘക്ഷേത്രങ്ങള്‍ തുടങ്ങി ഗള്‍ഫിലുള്ളവര്‍, സ്വദേശത്തുള്ളവര്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ സഹായിക്കുന്നുണ്ട്. പലരും നാട്ടിലുള്ളവര്‍ക്ക് ടിക്കറ്റെടുത്ത് കൊടുക്കുന്നു. കാരണം രാമസിംഹന്‍ നിവര്‍ന്ന് നില്‍ക്കണം. കേരളത്തില്‍ ഇതുപോലെ ഒരു ഐക്യം ഉണ്ടായിട്ടില്ല. കോഴിക്കോട് ഒരു ക്ഷേത്രത്തിന്റെ സഹായത്തോടെ 90 പേര്‍ സിനിമ കാണാന്‍ എത്തി. ധാരാളം മുസ്ലിം സഹോദരന്മാരും സിനിമ കാണാന്‍ എത്തിയിട്ടുണ്ട്. എന്റെ സിനിമയില്‍ ഞാന്‍ ആരുടെയും പക്ഷം പിടിച്ചിട്ടില്ല. എന്തിനെയാണോ നിരാകരിക്കേണ്ടത് അത് നിരാകരിക്കേണ്ടതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.
ഇത് ഒരു ഏകപക്ഷീയമായ സിനിമയല്ല. എല്ലാ പക്ഷത്തുമുള്ള നന്മകളെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. അതില്‍ അപ്പന്‍തമ്പുരാന്റെ കൊലപാതകം ഉണ്ട്. ആ കുടുംബത്തില്‍ ഞാന്‍ സംസാരിച്ചു. അവിടെ 104,105 വയസ്സായ അമ്മയുണ്ട്. ആ വീട്ടില്‍ ഞാന്‍ വിളിച്ചു. നിങ്ങളുടെ തറവാട് എന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു. നാഗാളിക്കാവ് എന്നൊരു തറവാടുണ്ട്. ആ തറവാടിന്റെ സീന്‍ സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഗ്രഹങ്ങള്‍ തകര്‍ക്കുന്ന സീന്‍ ഉണ്ടെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അത് കട്ട് ചെയ്ത് കളയുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്, ആ വീട്ടിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത് ആ തറവാടിന്റെ മുന്‍പില്‍ വെച്ച് കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുകയാണ് ചെയ്തത്. അതിന് കൂട്ടാക്കാത്തവരെ നാഗാളിക്കാവ് കിണറില്‍ കൊന്നുതള്ളുകയാണ് ചെയ്തത്. ആ തറവാട് ഇന്നുമുണ്ട്. അന്ന് ഉടച്ച പൂജാമുറിയിലെ എല്ലാ വിഗ്രഹങ്ങള്‍ അവിടെ ഇപ്പോഴും ഉണ്ട്. ധാരാളം വയസ്സന്‍ മാര്‍ സിനിമ കാണാന്‍ വരുന്നുണ്ട്. അവര്‍ 1921ലെ കഥ അവരുടെ അച്ഛന്മാരില്‍ നിന്നും കേട്ടവരാണ്. അന്ന് മലബാറില്‍ നിന്നും പലായനം ചെയ്തവരാണ് അതില്‍ പലരും. കൊച്ചിയില്‍ ഉള്ള നായന്മാരും നമ്പൂതിരിമാരും ധാരാളമായി ഈ സിനിമ കാണാന്‍ വരാന്‍ അതാണ് കാരണം. അവരില്‍ പലരും കരയുകയും ചെയ്തു. ഇവരാണ് ഈ സിനിമയെ യഥാര്‍ത്ഥത്തില്‍ വിജയിപ്പിച്ചത്.
ഇതുവരെയും മെയിന്‍ ചാനലുകള്‍ ആരും ഈ സിനിമ കവര്‍ ചെയ്യാന്‍ മുതിര്‍ന്നിട്ടില്ല. ചെറിയ ചില വ്ളോഗര്‍മാര്‍ മാത്രമാണ് സിനിമയെ പുകഴ്‌ത്തി എത്തിയിട്ടുള്ളത്. ചിലര്‍ നശിപ്പിക്കാനും ശ്രമിച്ചു. ചെറിയ വ്ളോഗര്‍മാര്‍ക്ക് നന്ദിപറയുന്നു. അവരാണ് സിനിമ പൊക്കിക്കൊണ്ടുവന്നത്.
എനിക്ക് യാത്ര ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് സിനിമ കാണാന്‍ വരാതിരുന്നത്. പക്ഷെ എല്ലാ വാര്‍ത്തകളും കാണുന്നുണ്ട് എന്ന് പല വൃദ്ധന്മാരും എനിക്ക് നേരിട്ട് വിളിച്ചുപറഞ്ഞു.
പലരും ഈ സിനിമ സിനിമാറ്റിക് ആയില്ല എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ സിനിമാറ്റിക് ആയി ഈ വാര്യന്‍ കുന്നനെ കാണിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു. അന്ന് നിറമില്ലാത്ത കാലഘട്ടമാണ്. വെള്ളയും വെള്ളയും ധരിച്ച് നടക്കുന്ന നായന്മാരും നമ്പൂതിരിമാരുമാണ്. അതാണോ ഞാന്‍ കളര്‍ഫുള്‍ ആക്കേണ്ടത്. ഇത് ഷൂട്ട് ചെയ്തത് കോവിഡ് കാലഘട്ടത്തിലാണ്. എന്റെ പൊലീസ് ഒരു പാട് ഉപദ്രവിച്ചിട്ടുണ്ട്. 20 പേരെ വെച്ച് ഷൂട്ട് ചെയ്യാന്‍ പോലും അനുമതി തന്നില്ല. മറ്റൊന്ന് സാമ്പത്തികം തന്നെയാണ്. ഞാന്‍ ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടി തന്നെയാണ് ഈ സിനിമ.
സിനിമയുടെ ആദ്യത്തെ 10- 20 മിനിറ്റില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞ ശേഷം മമ്മത് എന്ന ക്യാരക്ടര്‍ പ്രവേശിക്കുകയാണ്. അതോടെ സിനിമയുടെ ഗതി മാറുകയാണ്. 1921ലെ ഹിന്ദു കുടുംബങ്ങളിലേക്ക് ഭയം വളര്‍ത്തിയത് മമ്മദാണ്. അയാളുടെ വ്യക്തിപരമായ വിദ്വേഷമാണ് പിന്നീട് നിലമ്പൂര്‍ കോവിലകത്തില്‍ കൊലപാതകം തുടങ്ങി അപ്പന്‍തമ്പുരാന്റെ കൊലപാതകത്തിലേക്ക് എത്തുന്നത്.
ഈ സിനിമ പൂര്‍ത്തിയായത് അന്ന് മണ്‍മറഞ്ഞുപോയ ആത്മാക്കളുടെ പ്രാര്‍ത്ഥനയാണ് ഈ സിനിമ. അവര്‍ക്കുള്ള ഒരു പിടി ബലിച്ചോറാണ് ഈ സിനിമ. ആദ്യ ദിവസം തകര്‍ച്ചയിലേക്ക് പോകുമ്പോള്‍, പിന്നീട് സിനിമ ഉയര്‍ന്നു. തിങ്കളാഴ്ചകളിലാണ് സാധാരണ ഒരു സിനിമ വീണുപോകുന്നത്. എന്നാല്‍ അവിടെ നിന്നും ഈ സിനിമ ഉയരുകയാണ്.
രണ്ട് സ്റ്റേഷനുകളില്‍ മാത്രമാണ് സിനിമ മാറിയത്. കൂത്തുപറമ്പിലും കണ്ണൂര്‍ജില്ലയിലെ തന്നെ മറ്റൊരു സ്ഥലത്തും മാത്രമാണ് സിനിമ മാറിയത്. ഇനി ഹാളുകളില്‍ സിനിമ ചെയ്യാനും പദ്ധതിയുണ്ട്. ട്രാവല്‍ സിനിമയായി ഈ സിനിമ കാണിക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: