തിരുവനന്തപുരം: 1921ലെ മലബാര്‍ കലാപത്തിന്റെ കഥ പറയുന്ന ‘പുഴ മുതല്‍ പുഴ വരെ’ ഹിന്ദു വംശഹത്യയുടെ കൂടി കഥയാണ്. ഈ സിനിമ തിയറ്റര്‍ വരെ എത്താന്‍ ഒട്ടേറെ തടസ്സങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്ന സംവിധായകനാണ് രാമസിംഹന്‍. ഒടുവില്‍ മാര്‍ച്ച് മൂന്നിന് കേരളത്തിലെ 81 തിയറ്ററുകളില്‍ പടം റിലീസായി.
മുസ്ലിം സമുദായം വിഗ്രഹമായി കൊണ്ടുനടക്കുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് രാമസിംഹന്റെ സിനിമയിലെ വില്ലന്‍. 1921ലെ മലബാര്‍ കലാപത്തിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന തന്റെ സിനിമ വന്‍വിജയമായെന്ന് രാമസിംഹന്‍. പല തിയറ്ററുകളിലും ഹൗസ് ഫുള്ളാണെന്നും രാമസിംഹന്‍ പറഞ്ഞു.
“സംഗീത തിയേറ്ററിലെ രാത്രിയിലുള്ള ഷോ ഹൗസ് ഫുള്ളാണ്. തുടക്കമായതിനാൽ ഇപ്പോള്‍ രണ്ട് ഷോ മാത്രമേ അവിടെ ഉള്ളൂ. അത് രണ്ട് ദിവസം കഴിയുമ്പോള്‍ നാല് ഷോയാകുമെന്ന് ഉറപ്പുണ്ട്. ചിത്രത്തിന് നെഗറ്റീവ് കമന്‍റുകള്‍ എവിടെ നിന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ക്രൗണ്‍, കോര്‍ണേഷന്‍, ആര്‍പി മാള്‍, മെഡിക്കല്‍ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.”- രാമസിംഹന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: