തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പ്രശസ്തി കേട്ടറിഞ്ഞ് നേരിട്ട് കണ്ട് മനസിലാക്കുന്നതിനും കൂടുതല്‍ പഠിക്കുന്നതിനുമായി ഏഴംഗ വിദേശസംഘം തിരുവനന്തപുരത്തെത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ പൊങ്കാലയിടുന്നവരോടാണ് പൊങ്കാലയുടെ ആചാരത്തെയും വിശ്വാസത്തെയും അതിന്റെ പിന്നിലുള്ള സ്ത്രീശക്തിയെയും കുറിച്ച് വിദേശസംഘം ചോദിച്ചറിഞ്ഞത്.
നോര്‍വെ സ്വദേശികളായ സാറ, കൈയ, മാരി, മൈയ, ഓഡ, അബല്ല എന്നിവരും മെക്സിക്കന്‍ സ്വദേശിനി കാര്ലയുമാണ് തലസ്ഥാനത്തെത്തിയത്. എല്ലാവരും വിദ്യാര്‍ഥികളാണ്. തലസ്ഥാനത്തെത്തിയ വിദേശികളോട് പൊങ്കാലയിടാനെത്തിയ താമരശേരി സ്വദേശിനി ജസ്നയും കൂട്ടുകാരും പൊങ്കാലവിശേഷങ്ങള്‍ സന്തോഷത്തോടെ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: