തിരുവനന്തപുരം: സാക്ഷരത പ്രേരക്മാര്‍ കൈക്കുഞ്ഞുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പൊങ്കാലയര്‍പ്പിച്ചു. തദ്ദേശവകുപ്പിലേക്കുള്ള പ്രേരക് പുനര്‍വിന്യാസ ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവരില്‍ പതിനാലുപേരാണ് സമരപ്പന്തലിനു മുന്നില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രേരക്മാര്‍ പൊങ്കാലയര്‍പ്പിക്കാനെത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ സുചിത്ര ഏഴുമാസംപ്രായമുള്ള കൈക്കുഞ്ഞുമായാണ് പൊങ്കാലയ്ക്കെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രഞ്ജന, ലത, ഉഷാകുമാരി, സുനിത എന്നിവരാണ് പൊങ്കാല അര്‍പ്പിച്ചത്. കൊല്ലത്തുനിന്ന് ഷീജ, കമലമ്മ, ഉഷ, പ്രീത, ഗീത, ദീപ എന്നിവരും ആലപ്പുഴയില്‍ നിന്ന് പുഷ്പ, സുചിത്ര എന്നിവരും പത്തനംതിട്ടയില്‍ നിന്ന് ശശികല, ജയശ്രീ എന്നിവരും പൊങ്കാലയര്‍പ്പിക്കാനെത്തി.
പത്തനംതിട്ടയില്‍ നിന്ന് വന്ന ശശികല ആദ്യമായാണ് പൊങ്കാല ഇടുന്നത്. മറ്റെല്ലാവരും നിരവധിതവണ പൊങ്കാലയര്പ്പിക്കാനെത്തിയിട്ടുള്ളവരാണ്. പൊങ്കാലയര്പ്പിക്കുന്നതിലൂടെ തങ്ങളുടെ പ്രാര്‍ഥന അമ്മ കേള്‍ക്കുമെന്നും ആവശ്യങ്ങള്‍ വേഗം അംഗീകരിക്കപ്പെടുമെന്നും പ്രേരക്മാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: