കൊളംബോ: ശ്രീലങ്കയില്‍ ചൈനയുടെ ആധിപത്യം തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ക്ഷീണമുണ്ടാക്കിയെങ്കിലും അതില്‍ നിന്നും അതിവേഗം കരകയറുന്നതിനിടെ, ശ്രീലങ്കയില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൗതം അദാനി.
അദാനി ഗ്രൂപ്പ് പണം മുടക്കുന്ന കാര്യം ശ്രീലങ്ക തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ രണ്ട് കാറ്റാടിപ്പാടങ്ങള്‍ അദാനി സ്ഥാപിക്കുമെന്നും അതിനായി 44.2 കോടി ഡോളര്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കുമെന്നും ശ്രീലങ്ക തന്നെ വെളിപ്പെടുത്തി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വിദേശത്ത് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ശ്രീലങ്കയിലേത്.
2025ഓടെ ഇവിടെ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനാവും. 70കോടി ഡോളറിന്റെ കൊളംബോ തുറമുഖ പദ്ധതിയും അദാനിക്കാണ് ശ്രീലങ്ക നല്‍കിയത്. അദാനി ഗ്രൂപ്പിന്റെ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പദ്ധതി സംബന്ധിച്ച് അന്തിമ രൂപമുണ്ടാക്കിയെന്ന് ശ്രീലങ്കന്‍ ഊര്‍ജ്ജമന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം കൂടുകയാണ്. ഇതിനുള്ള പരിഹാരമെന്നോണമാണ് ശ്രീലങ്കയിലെ കാറ്റാടപ്പാടങ്ങളില് ഇന്ത്യ പണം മുടക്കുന്നത്. നേരത്തെ ഇവിടെ മൂന്ന് കാറ്റാടിപ്പാടങ്ങള്‍ നിര്‍മിക്കാന്‍ ഒരു ചൈനീസ് സ്ഥാപനത്തിന് ശ്രീലങ്ക അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് റദ്ദാക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ അദാനിയ്ക്ക് ലഭിച്ചത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: