തിരുവനന്തപുരം: ഉരുകുന്ന വേനല്‍ച്ചൂടിലും മനസുകുളിര്‍ക്കുന്ന സായൂജ്യമായി ആറ്റുകാലമ്മയുടെ അനുഗ്രഹവര്‍ഷം. മഹാമാരിയുടെ ദുരിതകാലത്തെ അടക്കിപ്പിടിച്ച പ്രാര്‍ഥനകള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും നഷ്ടങ്ങള്‍ക്കും ശേഷം പ്രതീക്ഷയുടെ പൊന്‍വെളിച്ചവുമായി വീണ്ടും ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരം നഗരം കീഴടക്കുകയാണ്.
മനസുരുകിയുള്ള പ്രാര്‍ഥനയോടെ രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ യാഗശാലയാകും. സ്വയംസമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ വരുംവര്‍ഷത്തേക്കുള്ള ഊര്‍ജവും പ്രതീക്ഷയുമാകും പൊങ്കാല. ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലിലേക്ക് ഒഴുകിയെത്തുന്നത്.
നഗരം സമ്പൂര്‍ണമായും ഉത്സവലഹരിയിലായി. ക്ഷേത്രത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ നഗരത്തിലെ 30 വാര്‍ഡുകളിലായി പൊങ്കാലയടുപ്പുകളെരിയും. ഈ വര്‍ഷം പൊങ്കാലയിടാനെത്തുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാകുമെന്നാണ് കരുതുന്നത്. 40 ലക്ഷം പേരെങ്കിലും എത്തുമെന്ന് കരുതുന്നു.
ട്രാന്‍സ്ഫോമറുകള്‍ക്ക് സമീപം പൊങ്കാലയിടരുത്
ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവു എന്ന് കെഎസ്ഇബി അറിയിച്ചു. കൂടാതെ വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടിലും താഴ്ന്നുകിടക്കുന്ന ലൈനുകള്‍ക്കു കീഴെയും പൊങ്കാലയിടരുത്.
നടപ്പാതയില്‍ പൊങ്കാല പാടില്ല
നഗരത്തിലെ നടപ്പാതകള്‍ ടൈലുകള്‍ പാകിയതിനാല്‍ നടപ്പാതകളില്‍ അടുപ്പുകള്‍ കൂട്ടുന്നതിന് അനുവദിക്കില്ല. അടുപ്പുകള്‍ക്ക് സമീപം വാഹനം പാര്‍ക്കിംഗ് പാടില്ല. വാഹനങ്ങള്‍ തടഞ്ഞുള്ള ഭക്ഷണവിതരണവും ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മ്യൂസിയവും പ്ലാനറ്റോറിയവും അവധി
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും ഇന്ന് തുറന്നു പ്രവര്‍ത്തിക്കില്ലെന്നു ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: