തിരുവനന്തപുരം: ഇസ്ലാം മതത്തില്‍ ജനിച്ച് പിന്നീട് ഹിമാലയത്തില്‍ പോയി ഹൈന്ദവസന്യാസ രീതികളില്‍ ആകൃഷ്ടനായ വ്യക്തിയാണ് ശ്രീ എം എന്ന പേരില്‍ അറിയപ്പെടുന്ന ആത്മീയാചാര്യന്. ഇദ്ദേഹത്തിന് പിണറായി സര്‍ക്കാര്‍ യോഗ കേന്ദ്രം തുറക്കുന്നതിന് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്കുന്നതില് വിളറി പൂണ്ടിരിക്കുന്നത് കോണ്‍ഗ്രസിനും മാധ്യമം പത്രത്തിനും.
തിരുവനന്തപുരത്തെ ഒരു സമ്പന്ന മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിഖാനാണ് പിന്നീട് വിധിവൈപരീത്യത്താല്‍ ശ്രീ മഹേസ്വമത് ബാബാജിയുടെ ശിഷ്യനായി മാറിയത്. ഒമ്പതുവയസ്സുള്ളപ്പോള്‍ ശ്രീ എമ്മിന്റെ വീട്ടില്‍ ഈ ബാബാജി എത്തി. വീട്ടുവളപ്പിലെ പേരമരത്തിനരികില് പൊടുന്നനെ ഒരു ദിവസം ബാബാജിയെ കണ്ടതോടെ ശ്രീ എം മാറി. ആന്ധ്രയിലെ മദനപള്ളിയിലാണ് ഇദ്ദേഹത്തിന്റെ ആശ്രമം.ഇപ്പോള്‍ യോഗാചാര്യനും ആത്മീയാചാര്യനുമാണ്.
ആര്‍എസ്എസ് -സിപിഎം ചര്‍ച്ചയ്ക്ക് ഇടനിലനിന്നതിന് പ്രതിഫലമായാണ് ഇടത് സര്‍ക്കാര്‍ ശ്രീ എമ്മിന് ഭൂമി നല്‍കുന്നത് എന്ന് ആരോപണമുണ്ടെന്ന് മാധ്യമം പറയുന്നു. ഇവിടെ യോഗസെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും മാധ്യമത്തിലെ വാര്‍ത്ത പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്താണ് ഭൂമി അനുവദിച്ചത്. സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതിനുള്ള പാരിതോഷികമെന്ന നിലയിലാണ് ഭൂമിനല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതായും മാധ്യമം പറയുന്നു.
2021 ഫെബ്രുവരി 24ലെ മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക്പുറത്തുള്ള വിഷയമായി പരിഗണിച്ചാണ് ശ്രീ എമ്മിന് ഭൂമി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മാധ്യമം പത്രം പറയുന്നു.
സാങ്കേതിക സര്‍വ്വകലാശാല ആസ്ഥാനത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കാതെയാണ് ശ്രീ എമ്മിന് ഭൂമി നല്‍കിയതെന്നും മാധ്യമം കുറ്റപ്പെടുത്തുന്നു.എന്തായാലും രണ്ട് വര്‍ഷം കൊണ്ട് യോഗസെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ശ്രീ എം സ്ഥാപിച്ച സത്സംഗ് ഫൗണ്ടേഷന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: