തിരുവനന്തപുരം: ചിന്ത ജെറോമിന് ‘വാഴക്കുല ബൈ വൈലോപ്പിള്ളി’ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്കിയ കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ.പി .പി അജയകുമാറിന്റെ പേരും മലയാളം സര്‍വ്വകലാശാല വിസിയായി നിര്‍ദേശിച്ച് പിണറായി സര്‍ക്കാര്‍. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഡോ.പി .പി അജയകുമാറിന്റെ പേര് ഈ ലിസ്റ്റില്‍ നിന്നും വെട്ടി.
ഇയാള്‍ക്ക് പുറമെ പിണറായി സര്‍ക്കാര്‍ മലയാളം സർവകലാശാല വൈസ് ചാൻസലർ വിസിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച സംസ്കൃത സർവകലാശാലയിലെ മലയാളം പ്രൊഫസർ ഡോ. വത്സലൻ വാതുശേരി, കേരള സർവകലാശാലയിലെ സംസ്കൃതം പ്രൊഫസർ ഡോ. ഷൈല എന്നിവരുടെ പേരുകളും ഗവര്‍ണര്‍ ഒഴിവാക്കി.
പകരം വിസി ചുമതല എംജി സംർവകലാശാല വൈസ് ചാൻസലർ സാബു തോമസിന് നല്കി ഗവര്‍ണര്‍ ഉത്തരവിട്ടു. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിലെ മൂന്ന് പേരെയും തള്ളി പുതിയൊരു വ്യക്തിയെ വിസിയാക്കിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സൈബര്‍ സഖാക്കള്‍ ക്യാപ്സൂളുകളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മലയാള സർവകലാശാല നിയമത്തിന്റെ 29-ാം വകുപ്പിലെ ഒൻപതാം ഉപവകുപ്പ് പ്രകാരമാണ് നടപടിയെന്ന് ഗവർണറുടെ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: