പാലക്കാട്: മലമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ ധോണിക്ക് സമീപമുള്ള മുല്ലക്കര വനവാസി ഊരില്‍ 30 കുടുംബങ്ങളുടെ വൈദ്യുത കണക്ഷന് വിച്ഛേദിച്ചതായി പരാതി.
പണിയ സമുദായത്തില്‍പ്പെട്ട ഇവര്‍ വൈദ്യുതി ബില്ല് അടച്ചില്ലെന്ന പേരിലാണ് എല്ലാ വീട്ടുകാരുടെയും കണക്ഷന് വിച്ഛേദിച്ചത്. കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ മുല്ലക്കര ഊര് സന്ദര്‍ശിച്ച സമയത്താണ് മുല്ലക്കര ഊരില്‍ എല്ലാ വീട്ടുകാരുടെയും വൈദ്യുതി കണക്ഷന് കെഎസ്ഇബി കഴിഞ്ഞ ഒരു മാസക്കാലമായി വിച്ഛേദിച്ചതായി അറിയാന്‍ കഴിഞ്ഞത്.
മുന്‍കാലങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നാണ് ഈ ഊരുവാസികളുടെ വൈദ്യുത ബില്ല് അടച്ചിരുന്നത് എന്ന് ഊരുവാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പട്ടികവര്‍ഗ വികസന വകുപ്പ് ഊരുവാസികളുടെ വൈദ്യുത ബില്ല് അടയ്ക്കാതെ മുടക്കം വരുത്തിയതാണ് കണക്ഷന് വിച്ഛേദിക്കാന്‍ കാരണമായതെന്ന് ഊരുവാസികള്‍ പറയുന്നു.
മുല്ലക്കര ഊരില്‍ വെളിച്ചം ഇല്ലാത്തത് കാരണം രാത്രി വന്യമൃഗങ്ങള്‍ വരുന്നതും പോകുന്നതും ഒന്നും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല വിഷപ്പാമ്പുകളുടെ ശല്യം കാരണം കുട്ടികളടക്കമുള്ള ഊരുവാസികള്‍ ഭീതിയിലുമാണ്. വൈദ്യുതിയുടെ അഭാവത്തില്‍ ഊരിലെ പിഞ്ചുകുഞ്ഞുങ്ങളും, വയോവൃദ്ധരും, വിദ്യാര്‍ത്ഥികളും എല്ലാവരും രാത്രി മുഴുവന്‍ സമ്പൂര്‍ണ്ണ അന്ധകാരത്തില്‍ ആണ് കഴിയുന്നത്.
ഇഴജന്തുക്കളും, ആന, പന്നി, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിരമായ ഉപദ്രവമുള്ള മുല്ലക്കര വനിവാസി ഊരില്‍ വനവാസി കുടുംബങ്ങളുടെ വീട്ടിലേയ്ക്ക് വൈദ്യുതി വിതരണം ഉടന്‍ പുന:സ്ഥാപിക്കാന്‍ വേï നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വനവാസി വികാസ കേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ. രതീഷ് ഗോപാലന് കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: