ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് പ്രതിപക്ഷപാര്‍ട്ടികള്‍ അയച്ച കത്തില്‍ ഒപ്പുവയ്ക്കാതെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും. മദ്യനയ അഴിമതി കേസില്‍ ദല്‍ഹി മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഭാരത രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ഉദ്ധവ് വിഭാഗം ശിവസേന, സമാജ് വാദി പാര്‍ട്ടി നേതാക്കളാണ് കത്തയച്ചത്. കത്തില്‍ ഒപ്പ് വെച്ചതില്‍ നാല് മുഖ്യമന്ത്രിമാരും ഒരു ഉപമുഖ്യമന്ത്രിയുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒപ്പുവെച്ചിട്ടില്ല. കേന്ദ്രഅന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് കത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: