കൊച്ചി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെ അനുനയിപ്പിക്കാൻ നീക്കം നടത്തിയെന്ന വാർത്ത നിഷേധിച്ച് ഇൻഡിഗോ എയർലൈൻസ്. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് തന്നോട് വിമാനക്കമ്പനി ആവശ്യപ്പെട്ടുവെന്ന് ജയരാജൻ പറഞ്ഞിരുന്നു. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടതെന്നും രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി നൽകിയെന്നുമായിരുന്നു വാർത്ത. എന്നാൽ, ഇതേക്കുറിച്ച് അറിയില്ലെന്നാണ് ഇൻഡിഗോയിലെ ഉന്നതൻ പ്രതികരിച്ചത്. ഇതോടെ ഇ.പിയുടെ അകവാശവാദം പൊള്ളയാണെന്ന സംശയം ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിമാന സഞ്ചരിച്ചിരുന്ന ഇ.പി ജയരാജന് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നാണ് മൂന്നാഴ്ചത്തെ വിലക്ക് ലഭിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന് ഉന്നയിച്ചത്.
എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്.എസ് ബസ്വാന അധ്യക്ഷനായ സമതിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ഇന്‍ഡിഗോയില്‍ താനും കുടുംബവും ഇനി യാത്ര ചെയ്യില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: