Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അയ്യാവൈകുണ്ഠരുടെ വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ

സാമൂഹ്യ പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠനാഥരുടെ 213-ാം ജയന്തിദിനമാണിന്ന്. അദ്ദേഹം രചിച്ച രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളില്‍ അതിബൃഹത്തായതാണ് വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ. 1840 ഡിസംബര്‍ പതിനൊന്നിന് വെളുപ്പിന് 12:29ന് താമരക്കുളം പതിയില്‍ തന്റെ ശിഷ്യനായ ഹരിഗോപാലനെ വിളിച്ചുണര്‍ത്തി ഏടും എഴുത്താണിയും നല്‍കി അയ്യാ വൈകുണ്ഠര്‍ ചൊല്ലിക്കൊടുത്ത് എഴുതിയതാണീ വിശുദ്ധഗ്രന്ഥം. പതിനയ്യായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയെട്ട് വരികളുണ്ട് ഈ തമിഴ് ഗ്രന്ഥത്തില്‍. തിരു ഏട് എന്നാണ് അറിയപ്പെടുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 4, 2023, 05:48 am IST
in Article
താമരക്കുളം പതി (ക്ഷേത്രം). അയ്യാ വൈകുണ്ഠനാഥര്‍ 'വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ' എന്ന ഗ്രന്ഥം രചിച്ചത് ഇവിടെയിരുന്നാണ്

താമരക്കുളം പതി (ക്ഷേത്രം). അയ്യാ വൈകുണ്ഠനാഥര്‍ 'വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ' എന്ന ഗ്രന്ഥം രചിച്ചത് ഇവിടെയിരുന്നാണ്

എ.എസ്.അഹിമോഹനന്‍

(തിരുവനന്തപുരത്തെ അയ്യാ വൈകുണ്ഠര്‍ പഠനകേന്ദ്രം ചെയര്‍മാനാണ് ലേഖകന്‍)

സാമൂഹ്യ പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനുമായ അയ്യാ വൈകുണ്ഠനാഥരുടെ 213-ാം ജയന്തിദിനമാണിന്ന്. അദ്ദേഹം രചിച്ച രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളില്‍ അതിബൃഹത്തായതാണ് വിശുദ്ധ അഖിലത്തിരട്ട് അമ്മാനൈ. 1840 ഡിസംബര്‍ പതിനൊന്നിന് വെളുപ്പിന് 12:29ന് താമരക്കുളം പതിയില്‍ തന്റെ ശിഷ്യനായ ഹരിഗോപാലനെ വിളിച്ചുണര്‍ത്തി ഏടും എഴുത്താണിയും നല്‍കി അയ്യാ വൈകുണ്ഠര്‍ ചൊല്ലിക്കൊടുത്ത് എഴുതിയതാണീ വിശുദ്ധഗ്രന്ഥം. പതിനയ്യായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയെട്ട് വരികളുണ്ട് ഈ തമിഴ് ഗ്രന്ഥത്തില്‍. തിരു ഏട് എന്നാണ് അറിയപ്പെടുന്നത്. അയ്യാ കോവിലുകളായ പതികളിലും താങ്കലുകളിലും ഉത്സവങ്ങളോടനുബന്ധിച്ച് ‘ഏട് വായന’ എന്ന പേരില്‍ പാരായണം ചെയ്യുന്നു.

പനയോലയില്‍ എഴുതപ്പെട്ട വിശുദ്ധ അഖിലതിരട്ട് 1939ലാണ് പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് മൂല ഗ്രന്ഥത്തില്‍ നിന്നും ഓലയില്‍ തന്നെ മൂന്ന് പകര്‍ത്തിയെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. പാഞ്ചാലം കുറിച്ചി, സാമിത്തോപ്പ്, കോട്ടാങ്കാട് എന്നീ പേരുകളിലുള്ള പതിപ്പുകളായി അറിയപ്പെടുന്നു. ഇതില്‍ പാഞ്ചാലം കുറിച്ചിപ്പതിപ്പ് ഹരിഗോപാലന്‍ തന്നെ പകര്‍ത്തി എഴുതിയതാണ്. അച്ചടി പതിപ്പുകളെല്ലാം പതിനേഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പതിനേഴു ദിവസങ്ങളായി പാരായണം ചെയ്യുന്നതിനാണിത്.  

പതിനയ്യായിരത്തിലധികം വരികളുള്ള വിശുദ്ധ അഖിലത്തിരട്ട് ഈരടികളായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഗസ്തീശ്വരം പ്രദേശത്ത് അക്കാലത്ത് നിലനിന്നിരുന്ന പ്രാദേശിക തമിഴ് ഗ്രാമ്യഭാഷയാണ് രചനക്കായി ഉപയോഗിച്ചിട്ടുള്ളത്. ആഴവും പരപ്പുമുള്ള അര്‍ത്ഥതലങ്ങള്‍ നിറഞ്ഞ വരികളെല്ലാം ആകര്‍ഷകമായ രാഗ-താള നിബദ്ധങ്ങളാണ്. ഭൂരിഭാഗം വരികളിലും ദ്വിതിയാക്ഷരപ്രാസം കാണാം. ആദ്യ എട്ടു ഭാഗങ്ങളില്‍ പ്രപഞ്ച സൃഷ്ടി മുതല്‍ അയ്യാ വൈകുണ്ഠര്‍ അവതരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ സംക്ഷിപ്തമായും ചടുലതയോടും വിവരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളെ വിവരിക്കുകയും പ്രപഞ്ച രഹസ്യങ്ങളുടെ പരിണാമങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഈഗ്രന്ഥത്തില്‍ ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ സാന്റോര്‍ ജനതയുടെ ഉത്ഭവവും വളര്‍ച്ചയും സ്വഭാവ വിശേഷങ്ങളും വിവരിക്കുന്നു. ദ്വാപരയുഗം കടന്ന് കലിയുഗത്തിലും ഈ ജനത നിലനില്‍ക്കുന്നു. കലിയുഗത്തില്‍ ദുഷ്ടശക്തിയായ കലി പിറക്കുന്നു. ആധുനിക മനുഷ്യന്റെ സഹജമായ നശീകരണ പ്രവണതകളെയും വിവിധതരം ആര്‍ത്തികളെയും കലി പ്രതിനിധാനം ചെയ്യുന്നു. കലിയുഗത്തിന്റെ ദുര്‍ദേവത നീചനാണ്. ഭൂമിയുടെ പലയിടങ്ങളില്‍ രാജാക്കന്മാരായി ഇവര്‍ പിറന്ന് ജനങ്ങളുടെ ജീവിതത്തെ നിയമങ്ങള്‍ സൃഷ്ടിച്ചും അല്ലാതെയും പീഡിപ്പിക്കുന്നു. നീചന്മാരുടെ ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് മോചനമേകാനും സാന്റോര്‍ ജനതയുടെ ഉയര്‍പ്പിനുമായി അയ്യാവൈകുണ്ഠര്‍ അവതരിക്കുന്നതായി അഖിലത്തിരട്ട് വിവരിക്കുന്നു.

അദൈ്വത ചിന്താധാരയില്‍ നിന്നും വ്യത്യസ്തമായി ഏകത്വമെന്ന ആശയമാണ് വിശുദ്ധ അഖിലത്തിരട്ട്  ചര്‍ച്ച ചെയ്യുന്നത്. ലോകത്തില്‍ നാം കാണുന്നതെല്ലാം ഈ ഏകത്വത്തില്‍ നിന്നുണ്ടായതാണെന്നും എല്ലാറ്റിലും ദര്‍ശിക്കുന്ന വ്യത്യസ്തതകള്‍ ആത്യന്തികമായ ഈ ഏകത്വം തന്നെയാണെന്നും വിശുദ്ധ അഖിലം പഠിപ്പിക്കുന്നു. ഒന്‍പതാം ഭാഗം മുതല്‍ അയ്യാ വൈകുണ്ഠരുടെ പരമമായ ആധിപത്യവും അക്കാലത്ത് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന അടിമത്തത്തെ മറികടക്കാനുള്ള ഉപദേശങ്ങളും കാണാന്‍ കഴിയും. രാജാവിനെയും കരിനിയമങ്ങളെയും അതിനിശ്ശിതമായി ചോദ്യം ചെയ്യുന്നതും നിരാലമ്പരായ ജനതയെ പിതൃസ്‌നേഹത്തോടെ നെഞ്ചോട് ചേര്‍ക്കുന്നതും വൈകാരികമായി മാത്രമെ വായിക്കാനാവൂ. കരളലിയിപ്പിക്കുന്ന മനുഷ്യത്വ വര്‍ണ്ണനയും ഹാസ്യം നിറഞ്ഞ ചോദ്യങ്ങളും ആകര്‍ഷകമായ പ്രകൃതിവര്‍ണ്ണനകളും വിശുദ്ധ അഖിലത്തിരട്ടില്‍ കാണാം.

ജാതീയമായി നിലനിന്ന ഉച്ചനീചത്വങ്ങളെ വിശുദ്ധ അഖിലത്തിരട്ട് വ്യക്തമായി അപലപിക്കുന്നു. ജാതി വ്യവസ്ഥയേക്കാള്‍ ജാതി വിവേചനത്തെ ശക്തമായി ചോദ്യം ചെയ്യുന്ന ഈ മഹത്ഗ്രന്ഥം പിന്നീട് കേരളത്തില്‍ അലയടിച്ചുയര്‍ന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വഴിമരുന്നായി എന്നതില്‍ തര്‍ക്കമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.