ന്യൂദല്‍ഹി:ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് ചെയ്ത സംഭവം ഇന്ത്യാസന്ദശന വേളയില്‍ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി. ജി20 സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരു്ന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ജെയിംസ് ക്ളെവര്‍ലി ബിബിസി വിഷയം ഉന്നയിച്ചത്. ബുധനാഴ്ച നടന്ന ജി20 ഉഭയകക്ഷി യോഗത്തിൽ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്.
എന്നാല്‍ ഇതിന് വ്യക്തമായ മറുപടി മന്ത്രി എസ്. ജയശങ്കര്‍ നല്കി. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നായിരുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ നൽകിയ മറുപടി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയുടെ നിയമം പാലിക്കണമെന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു. ഇതിന് ജെയിംസ് ക്ളെവര്ലിക്ക് മറുപടി ഉണ്ടായില്ല.
കഴിഞ്ഞ മാസം ന്യൂദൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററിയോട് കേന്ദ്ര സർക്കാർ ശക്തമായി പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് ആദായനികുതി പരിശോധനകള്‍ ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: