ന്യൂദല്‍ഹി: ത്രിപുരയില്‍ ഓരോ മണ്ഡലത്തിലും ഓരോ നിരീക്ഷകനെ വീതം നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരത്തില്‍ 60 നിയമസഭാ മണ്ഡല ങ്ങളിലേക്കായി 60 നിരീക്ഷകന്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ വോട്ടെണ്ണല്‍ ദിവസം എല്ലാ മണ്ഡലങ്ങളിലേക്കും നിരീക്ഷന്‍മാരെ നിയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. ബന്ദോപാധ്യായ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെണ്ണല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 60 നിയമസഭാമണ്ഡലങ്ങളിലെ വോട്ടുകള്‍ 21 കേന്ദ്രങ്ങളിലാ യാണ് എണ്ണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചീഫ് സെക്രട്ടറി ജെ.കെ. സിന്‍ഹ, ഡിജിപി അമിതാഭ രഞ്ജന്‍, സിഇഒ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു എന്നിവര്‍ എട്ടുജില്ലകളിലെയും വോട്ടെണ്ണല്ലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ചു. ജില്ലാ കളക്ടര്‍മാരുമായും പോലീസ് സൂപ്രണ്ടുമാരുമായും കൂടിക്കാഴ്ചകള്‍ നടത്തി. സുരക്ഷാസാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
രാഷ്‌ട്രീയപാര്‍ട്ടികളുമായും സ്ഥാനാര്‍ത്ഥികളുമായും അവരുടെ ഏജന്റുമാരുമായും യോഗങ്ങള്‍ നടത്തി. പോളിങ് ബൂത്തുകള്‍ കേന്ദ്രീകരിച്ചും സമാധാനയോഗങ്ങള്‍ ചേര്‍ന്നു. ഫെബ്രുവരി 16ന് സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിനുശേഷവും സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി സിഇഒ ഗിറ്റെ കിരണ്‍കുമാര്‍ ദിനകരറാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: