ഭോപ്പാല്‍: ഉജ്ജെയിന്‍ ട്രെയിന്‍ സ്ഫോടനക്കേസിലെ പ്രതികളായ ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേരെയാണ് എന്‍ഐഎ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
സ്ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷയും ആതിഫ് ഇറാഖിയെ ജീവപര്യന്തം ശിക്ഷയ്ക്കും വിധിക്കുകായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയ്ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.
കേസില്‍ വാദം കേട്ട കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചു. പ്രതികള്‍ രാജ്യത്തിനെതിരെ നടത്തിയ യുദ്ധമാണ് സ്ഫോടനമെന്ന് പറഞ്ഞുകൊണ്ട് കോടതി പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു. കേസ് തുടര്‍നടപടികള്‍ക്കായി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി.
2017 മാര്‍ച്ച് 7നാണ് മധ്യപ്രദേശിലെ ഭോപ്പാല്‍- ഉജ്ജെയിന്‍ റെയില്‍വേ ലൈനില്‍ ജബ്രി സ്റ്റേഷനടുത്ത് വെച്ച് ട്രെയിനില്‍ സ്ഫോടനം നടത്തിയത്. ജബ്രി സ്റ്റേഷനടുത്ത് വെച്ച് ട്രെയിനിലെ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ പത്തോളം യാത്രക്കാര്‍ത്ത് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭീകര വിരുദ്ധ സേന നടത്തിയ അന്വേഷണത്തിലാണ് ഐഎസിന് സംഭവവുമായുള്ള ബന്ധവും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും.
കേസില്‍ ആദ്യം കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫൈസലിന് നിരോധിത സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന സംശയങ്ങളെ തുടര്‍ന്നാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. എന്നാല്‍ കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന സൈഫുള്ള പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇയാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിടാന്‍ തീരുമാനിച്ചതായും എന്‍ഐഎ കുറ്റപത്രത്തില്‍ ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: