കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനത്തിനായി അപേക്ഷിച്ചവരില്‍ മരിച്ച വ്യക്തിയും. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് ചികിത്സാ ധന സഹായത്തിനായി അപേക്ഷ നല്‍കിയത്. ഇയാള്‍ക്കായി 35000 രൂപ അനുവദിച്ചുകൊണ്ട് അധികൃതര്‍ ഉത്തരവും ഇറക്കിയികുന്നു.
വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 29നാണ് മുരളി മരിക്കുന്നത്. അതിനു തൊട്ടടുത്ത ദിവസം 30നാണ് മുരളിയുടെ പേരില്‍ സഹായധനത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ചുകൊണ്ട് ഉത്തരവായത്.
വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തന്നെ ഇതില്‍ അഴിമതിയുള്ളതായി സംശയം തോന്നി, വിശദമായ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള തട്ടിപ്പ് പുറത്തുവന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ ശുപാര്‍ശ പ്രകാരമാണ് മരിച്ച മുരളിക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത്.
അതേസമയം മുരളി മരിക്കുന്നതിന് മുമ്പാണ് സഹായ ധനത്തിനായി അപേക്ഷ നല്‍കിയത്. പണമൊന്നും കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. എന്നാല്‍ മുരളിയുടെ മരണ ശേഷം തന്നെയാണ് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ മരിച്ചയാള്‍ക്കായി അപേക്ഷ നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അഴിമതിയുണ്ടോയെന്നുമാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: