Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഞ്ചാബില്‍ വീണ്ടും അശാന്തി നിറയാതിരിക്കാന്‍

കഴിഞ്ഞ മാസങ്ങളില്‍ പഞ്ചാബില്‍ പലയിടത്തും ഖാലിസ്ഥാനി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് ആയുധങ്ങളെത്തിക്കുന്നതിനായി പാക്കിസ്ഥാനില്‍ നിന്നുള്ള സഹായങ്ങളും എത്തുന്നുണ്ട്. നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വെടിവെച്ചിട്ടത്. ഭിന്ദ്രന്‍വാലയുടെ തുടക്കവും ഇത്തരത്തിലുള്ള സഹായങ്ങളിലൂടെയായിരുന്നുവെന്നും അതിനാല്‍ തന്നെ അതിവേഗത്തില്‍ അമൃത്പാല്‍സിങിന്റെ നീക്കങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് കേന്ദ്രഏജന്‍സികള്‍ക്കുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും പഞ്ചാബിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.

S. Sandeep by S. Sandeep
Feb 28, 2023, 10:16 am IST
in Main Article
വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍സിങ്ങിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ പോലീസിനെ ആക്രമിക്കുന്നു

വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍സിങ്ങിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ പോലീസിനെ ആക്രമിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ഭിന്ദ്രന്‍വാലയേയും ഖാലിസ്ഥാന്‍ ഭീകരവാദത്തേയും കത്തിയെരിഞ്ഞ പഞ്ചാബിലെയും ദല്‍ഹിയിലെയും തെരുവുകളെയുമെല്ലാം രാജ്യം മറന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ തീവ്രസിഖ് സമൂഹങ്ങള്‍ ‘ഖാലിസ്ഥാന്‍ സ്വപ്നം’ ഇപ്പോഴും താലോലിച്ചുകൊണ്ടേയിരിക്കുന്നു. കാനഡയിലും ബ്രിട്ടണിലും കുടിയേറി സുരക്ഷിത കേന്ദ്രങ്ങളിലിരുന്നുകൊണ്ട് ചില തീവ്ര സിഖ് വിഭാഗങ്ങള്‍ പണമിറക്കി ഖാലിസ്ഥാന്‍ സ്വപ്‌നത്തെ ആളിക്കത്തിക്കുന്നു. ആഴ്ചകള്‍ക്കു മുമ്പുമാത്രം പഞ്ചാബിലെത്തി തീവ്ര സിഖ് സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കുന്ന ചിലര്‍ ഖാലിസ്ഥാന്‍ വാദമുയര്‍ത്തി പഞ്ചാബിലെ തെരുവുകളിലേക്ക് വീണ്ടും അക്രമവുമായി ഇറങ്ങുന്നു. കെപിഎസ് ഗില്ലും ഇന്ത്യന്‍ സൈന്യവും ഒരിക്കല്‍ അവസാനിപ്പിച്ച അക്രമികളുടെ അഴിഞ്ഞാട്ടം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളാണ് പഞ്ചാബില്‍ നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ആപ്പ് സര്‍ക്കാരും ഖാലിസ്ഥാന്‍ ഭീകരവാദത്തിന് മുന്നില്‍ മൗനം പാലിക്കുമ്പോള്‍ രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സംഭവ വികാസങ്ങളാണ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ അരങ്ങേറുന്നത്.  

‘പഞ്ചാബിന്റെ അവകാശികള്‍’  ആയുധമെടുക്കുമ്പോള്‍

2021ലെ ചെങ്കോട്ട ആക്രമണക്കേസിലെ മുഖ്യപ്രതിയായ ഖാലിസ്ഥാനി വാദിയും നടനുമായ ദീപ് സിദ്ദു രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ദേ. പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് വാക്കിന്റെ അര്‍ത്ഥം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് പഞ്ചാബിലുണ്ടായ ഒരു വാഹനാപകടത്തില്‍ ദീപ് സിദ്ദു കൊല്ലപ്പെട്ടിരുന്നു. ഈ തക്കം മുതലാക്കി അമൃത്പാല്‍സിങ് എന്ന ഖാലിസ്ഥാനിവാദി വാരിസ് പഞ്ചാബ് ദേയുടെ നേതൃത്വം കൈക്കലാക്കി. ദുബായില്‍ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന അമൃത്പാല്‍സിങ് എങ്ങനെയാണ് വാരിസ് പഞ്ചാബ് ദേയുടെ നേതൃത്വത്തിലെത്തിയതെന്നത് ഇന്നും അജ്ഞാതമാണ്. കേവലം മാസങ്ങള്‍ കൊണ്ട് ലക്ഷണമൊത്തെ വിഘടനവാദ സംഘടനയായി അയാള്‍ വാരിസ് പഞ്ചാബ് ദേയെ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച അമൃത് സറിലെ അജ്നല പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെയാണ് വാരിസ് പഞ്ചാബ് ദേയും അമൃത് പാല്‍സിങും ദേശീയ ശ്രദ്ധയിലേക്ക് എത്തിയിരിക്കുന്നത്. അമൃത് പാല്‍സിങിന്റെ വലംകയ്യായ ലവ്പ്രീത് സിങിന്റെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് ആയുധ ധാരികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പോലീസുകാരെ ആയുധങ്ങളുപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിഘടനവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അമൃത് സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലവ്പ്രീത് സിങിനെ പഞ്ചാബ് പോലീസിനും സംസ്ഥാന സര്‍ക്കാരിനും പിറ്റേദിവസം മോചിപ്പിക്കേണ്ടിവന്നു.  

ലവ്പ്രീതിന്റെ മോചനം ഉറപ്പാക്കുംവരെ വാരിസ് പഞ്ചാബ് ദേയുടെ അക്രമി സംഘം വലിയ തോതില്‍ അക്രമണങ്ങള്‍ നടത്തി. സിഖ് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് കൈകളിലേന്തിയായിരുന്നു ഇവരുടെ ആക്രമണം. പോലീസ് നടപടിയെടുത്താല്‍ പുണ്യഗ്രന്ഥത്തെ ആക്രമിച്ചു എന്ന തരത്തില്‍ വലിയ പ്രചാരണം നടത്താനും പഞ്ചാബിലെങ്ങും ആക്രമണങ്ങള്‍ അഴിച്ചുവിടാനുമായിരുന്നു പദ്ധതിയെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പ്രസ്താവിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി ജയിലിലടച്ച പ്രതിക്കായി അമൃത്പാല്‍സിങും സംഘവും നടത്തിയ ആക്രമണങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പോലും പഞ്ചാബ് പോലീസ് തയ്യാറാവുന്നില്ല. രണ്ടാം ഭിന്ദ്രന്‍വാലയെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തെത്തിയ അമൃത്പാല്‍സിങ് ഭിന്ദ്രന്‍വാല ധരിച്ചിരുന്ന വേഷവിധാനങ്ങളോടെയും ആയുധധാരികളെ ചുറ്റും അണിനിരത്തിയുമാണ് നടക്കുന്നത്. 29 വയസ്സു മാത്രം പ്രായമുള്ള അമൃത്പാല്‍സിങിന് കാനഡയിലും യുകെയിലുമുള്ള തീവ്ര ഖാലിസ്ഥാനി അനുകൂല സംഘടനകള്‍ വഴി പണവും പിന്തുണയും വന്‍തോതില്‍ എത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍ ശക്തമായ നടപടികള്‍ക്ക് പഞ്ചാബ് പോലീസും സംസ്ഥാന  സര്‍ക്കാരും തടസ്സം നില്‍ക്കുന്നത് പഞ്ചാബിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിലും അമൃത്പാല്‍സിങിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഘടനവാദ നീക്കങ്ങളെപ്പറ്റി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുഗ്രന്ഥ സാഹിബ് ഉയര്‍ത്തിക്കാട്ടി മറുകയ്യില്‍ വാളുകളും ആയുധങ്ങളുമായി പോലീസിനെ അക്രമിച്ച അമൃത്പാല്‍സിങിന്റെ സംഘത്തെ കഠിനമായ രീതിയില്‍ തന്നെ നേരിടണമെന്ന നിര്‍ദ്ദേശമാണ് പോലീസിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.  

ദീപ് സിദ്ദുവിന്റെ സംഘടനയെ അമൃത്പാല്‍സിങ് തട്ടിയെടുത്തതായാണ് ദീപ് സിദ്ദുവിന്റെ സഹോദരന്‍, ലുധിയാനയില്‍ അഭിഭാഷകനായ അഡ്വ. മന്‍പ്രീത് സിങിന്റെ ആരോപണം. ദീപ് സിദ്ദു ഒരിക്കലും വിഘടനവാദി ആയിരുന്നില്ല. പ്രത്യേക സിഖ് രാജ്യത്തിനായി യുദ്ധം ചെയ്യുകയെന്ന അമൃതപാല്‍സിങിന്റെ ലക്ഷ്യമായിരുന്നില്ല ദീപ് സിദ്ദു മുന്നോട്ട് വെച്ചതെന്നും അമൃത്പാല്‍സിങിന് ദീപ് സിദ്ദുവമായി യാതൊരു ബന്ധവുമില്ലെന്നും അഡ്വ. മന്‍പ്രീത് സിങ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ദീപ് സിദ്ദുവിന്റെ അനുയായികളെ ഖാലിസ്ഥാന്‍ വാദമുയര്‍ത്തി ആവേശമുണ്ടാക്കി തനിക്കൊപ്പം നിര്‍ത്താന്‍ അമൃത്പാല്‍സിങിന് സാധിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ സ്വപ്നം താലോലിക്കുന്ന സമാന മനസ്‌ക്കരായ സിഖുകാരെയും ഇയാള്‍ ഒപ്പം കൂട്ടുന്നു. തെരുവുകളിലേക്ക് അക്രമങ്ങള്‍ വ്യാപിക്കുകയാണെങ്കില്‍ നാല്‍പ്പതു കൊല്ലങ്ങള്‍ക്കിപ്പുറം പഞ്ചാബ് വീണ്ടും സംഘര്‍ഷ കലുഷിതമാകുമെന്നുറപ്പാണ്.  

പിടി മുറുക്കി കേന്ദ്ര  ഏജന്‍സികള്‍

കഴിഞ്ഞ അഞ്ചുമാസമായി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റഡാറിലാണ് അമൃത്പാല്‍സിങും വാരിസ് പഞ്ചാബ് ദേയും. അമൃത്പാല്‍സിങിന്റെ ഒരു ഡസനോളം വിദ്വേഷ പ്രസംഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദ നീക്കങ്ങള്‍, അനുയായികളിലേക്ക് ആയുധങ്ങളെത്തിക്കാനുള്ള നീക്കങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ദേശീയതയ്‌ക്കെതിരായ അമൃത്പാലിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ജര്‍ണ്ണൈല്‍ സിങ് ഭിന്ദ്രന്‍വാലയെ വേഷത്തിലടക്കം അനുകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കേന്ദ്രഏജന്‍സികളുടെ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി കേന്ദ്രീകരിച്ച് നടന്ന കര്‍ഷക സമരത്തിനായി ദുബായില്‍ നിന്ന് താടിയും കുറ്റിമുടിയുമായി എത്തി സമരമുഖത്ത് അണിനിരന്ന അമൃത്പാല്‍സിങിന്റെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. സമരശേഷം ഇയാള്‍ ദുബായിലേക്ക് തിരിച്ചു പോയിരുന്നു. ദീപ് സിദ്ദുവിന്റെ മരണ ശേഷമാണ് അമൃത്പാല്‍സിങ് മടങ്ങിയെത്തിയത്.  

കഴിഞ്ഞ മാസങ്ങളില്‍ പഞ്ചാബില്‍ പലയിടത്തും ഖാലിസ്ഥാനി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് ആയുധങ്ങളെത്തിക്കുന്നതിനായി പാക്കിസ്ഥാനില്‍ നിന്നുള്ള സഹായങ്ങളും എത്തുന്നുണ്ട്. നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വെടിവെച്ചിട്ടത്. ഭിന്ദ്രന്‍വാലയുടെ തുടക്കവും ഇത്തരത്തിലുള്ള സഹായങ്ങളിലൂടെയായിരുന്നുവെന്നും അതിനാല്‍ തന്നെ അതിവേഗത്തില്‍ അമൃത്പാല്‍സിങിന്റെ നീക്കങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് കേന്ദ്രഏജന്‍സികള്‍ക്കുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും പഞ്ചാബിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കൂടുതല്‍ കര്‍ശന നടപടികള്‍ അതിവേഗത്തില്‍ ഉണ്ടാവാനാണ് സാധ്യത.

Tags: punjabഖാലിസ്ഥാന്‍ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

India

പഞ്ചാബിൽ കനത്ത ജാഗ്രത: അമൃത്സറില്‍ സൈറണ്‍ മുഴങ്ങി, ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വിളക്ക് തെളിയിക്കരുതെന്നും നിര്‍ദേശം

India

പാക് ഐഎസ്ഐയുടെ ആയുധക്കടത്തും കുതന്ത്രവും പഞ്ചാബിലേക്ക് വേണ്ട : ഭീകരരുടെ ഗൂഢാലോചന പൊളിച്ച് ഇൻ്റലിജൻസ് : ആയുധങ്ങൾ കണ്ടെടുത്തു

India

ഇനി പാകിസ്ഥാൻ ഭീകരരുടെ ലക്ഷ്യം പഞ്ചാബോ ? അതിർത്തി ഗ്രാമത്തിലെ വയലിൽ കണ്ടെടുത്തത് ആർ‌ഡി‌എക്സ് അടക്കമുള്ള രണ്ട് ചാക്ക് സ്ഫോടക വസ്തുക്കൾ

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies