തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഉള്‍പ്പെട്ട ലൈഫ് മിഷന്‍ കോഴക്കേസ് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ക്കായി അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.
ശിവശങ്കര്‍, സി.എം. രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെ തെളിവുകള്‍ അടക്കം നല്‍കിയാണ് സ്വപ്‌ന അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയികിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിഷയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിനായി ഇഡി ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നിയമസഭാ സമ്മേളനത്തിന്റെ പേര് പറഞ്ഞ് രവീന്ദ്രന്‍ ഇഡിക്ക് അപേക്ഷ നല്‍കിയിരിക്കുന്നു. പ്രതിപക്ഷം ഇക്കാര്യവും സഭയില്‍ ഉന്നയിക്കും. ഒപ്പം ഇന്ധന സെസ്സും വിഷയമാകും സാധാരണക്കാര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതി കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് തകര്‍ക്കുകയാണെന്നുള്ളതാണ് ഭരണ കക്ഷി നിലപാട് സ്വീകരിക്കുക.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ നിന്ന് വാദം നടത്തും. സിബിഐ കോടതി മൂന്നാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ തനിക്കെതിരെയുള്ളത് മൊഴികള്‍ മാത്രമാണെന്നും തെറ്റായി പ്രതി ചേര്‍ക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഒമ്പത് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ആയിരുന്നെന്നും അന്വേഷണങ്ങളോട് പൂര്‍ണ്ണമായും സഹകരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ശിവശങ്കര്‍ അന്വേഷണവുമായി നിസ്സഹരണമനോഭാവമാണ് പുലര്‍ത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ എതിര്‍വാദം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് നല്‍കിയേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: