തൃശൂര്‍: ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തിടമ്പേറ്റിയത് ഒരു റോബോട്ട് ആനയാണ്, ഇരിഞ്ഞാടപ്പിള്ളി രാമന്. കേരളത്തില്‍ ഇത് ആദ്യമായിട്ടാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആന ഉത്സവത്തിനു തിടമ്പേറ്റുന്നത്. പെറ്റ ഇന്ത്യ എന്ന് സംഘടനയാണ് ആനയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. 11 അടിയാണ് റോബോട്ട് ആനയുടെ ഉയരം. 800 കിലോ ഭാരം വരുന്ന ഈ ആനക്ക് 5 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. നാല് പേരെ വരെ ആനപ്പുറത്തേറ്റാന്‍ സാധിക്കും.
മേളത്തിനൊപ്പം തലയും വാലും ചെവിയുമൊക്കെയാട്ടുന്ന ഇരിഞ്ഞാടപ്പിള്ളി രാമന്റെ അരങ്ങേറ്റം കൗതുക കാഴ്ച്ചയായി മാറി. ആലവട്ടവും വെഞ്ചാമരവും തിടമ്പും മുത്തുകുടയുമായി നാല് പേര് ആനപ്പുറത്തേറി. ഇത്തവണത്തെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂരം ഒരു ചരിത്രത്തിനു കൂടിയാണ് വഴി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: