ന്യൂദല്‍ഹി ദല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട താല്പര്യമുള്ളവര്ക്ക് മദ്യലൈസന്‍സ് നല്‍കിയതുള്‍പ്പെടെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സിബിഐ അറസ്റ്റ് ചെയ്തു. സിസോദിയയ്ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇതോടെ ദല്‍ഹിയിലെ അരവിന്ദ് കെജ്രിവാള് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദർ ജെയിനിനു ശേഷം അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയായി സിസോദിയ.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് പോകും മുന്‍പ് തുറന്ന ജീപ്പില്‍ പ്രവര്‍ത്തകരെ മനീഷ് സിസോദിയ അഭിസംബോധന ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടിപ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രസംഗമാണ് മനീഷ് സിസോദിയ നടത്തിയത്. ഇതിന്റെ ഭാഗമായി ആം ആദ്മി പ്രവര്‍ത്തകര്‍ അക്രമാസക്തരായിരുന്നു. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ എന്ന നിലയില്‍ സിബിഐ ആസ്താനത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സിബിഐ ഓഫീസിന് പുറത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പക്ഷെ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടായില്ല. പ്രതിഷേധവുമായി എത്തിയ അമ്പതോളം എഎപി നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് മുന്നോടിയായി ദൽഹിയിലെ ദക്ഷിണ ജില്ലകളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഫെബ്രുവരി 19ന് സിസോദിയയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്ന് ദല്‍ഹി ബജറ്റ് തയ്യാറാക്കുന്ന തിരക്കായതിനാല്‍ ദല്‍ഹി സര്‍ക്കാരിലെ ധനമന്ത്രികൂടിയായ സിസോദിയ പോയില്ല. സിബിഐ അന്ന് സിസോദിയയുടെ അഭ്യര്‍ത്ഥന മാനിക്കുകയായിരുന്നു. വീണ്ടും ഫെബ്രുവരി 26ന് ചോദ്യം ചെയ്യലിന് സിബിഐ വിളിച്ചുവരുത്തുകയായിരുന്നു.
2021-2022ലെ ദല്‍ഹി മദ്യനയവുമായിബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് കേന്ദ്ര അന്വേഷണഏജന്‍സി വീണ്ടും സിസോദിയയെ ചോദ്യം ചെയ്യുന്നത്. മദ്യനയത്തില്‍ കോടികളുടെ ക്രമക്കേടുള്ളതായി സംശയംതോന്നിയ ലഫ്. ഗവര്‍ണറായിരുന്ന വിജയകുമാര്‍ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കോടികളുടെ അഴിമതി കണ്ടെത്തിയതോടെ 2021 നവമ്പറില്‍ നടപ്പാക്കിയ മദ്യനയം വിവാദത്തെതുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022ല്‍ പിന്‍വലിച്ചു. വഴിവിട്ട രീതിയില്‍ മദ്യഷാപ്പുകള്‍ അനുവദിച്ചതിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മനീഷ് സിസോദിയയും കൂട്ടാളികളും 170 തവണയോളം മൊബൈല്‍ ഫോണുകള്‍ മാറ്റിയെന്ന് ഇഡി കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോടികളുടെ അനധികൃത പണമിടപാടാണ് ഇഡിഅന്വേഷിച്ചത്. 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചതില്‍ വ്യവസായികളായ വിജയ് നായര്‍, അഭിഷേഖ് ബോയിന്‍പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. ഈ മദ്യനയഅഴിമതിയിലെ പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആംആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: