തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയുടെ തറവാടായിരുന്നു ഉദയാ സ്റ്റുഡിയോ. കെ ആന്റ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി കോശിയുമായി ചേർന്നാണ് നടൻ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശൻ കുഞ്ചാക്കോ ആദ്യകാലത്ത് ചിത്രങ്ങൾ നിർമ്മിച്ചത്. ‘അച്ഛൻ എന്ന ചിത്രത്തിന്റെ നിർമ്മാണ ഘട്ടത്തിലാണ് കോശിയും കുഞ്ചാക്കോയും പിരിഞ്ഞത്. തുടർന്ന് കുഞ്ചാക്കോ ഉദയായുടെ പേരിൽ ചലച്ചിത്ര നിർമ്മാണം തുടങ്ങി. ‘അച്ഛൻ’, ‘അവൻ വരുന്നു’, ‘കിടപ്പാടം’ എന്നിവ അക്കാലത്ത് ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച ചിത്രങ്ങളാണ്. ‘കിടപ്പാട’ത്തിന്റെ വൻ പരാജയത്തോടെയാണ് ഉദയാ പൂട്ടേണ്ടി വന്നത്. ഇപ്പോഴിതാ ഉദയ സ്റ്റുഡിയോയെക്കുറിച്ചുള്ള ഒരു ദുരൂഹത പങ്കുവെച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ.
ഉദയ സ്റ്റുഡിയോ വാങ്ങാൻ വന്ന ഒരു ദുബായ്ക്കാരൻ ജോത്സ്യന്റെ പ്രവചനം മൂലം പിൻമാറിയെതിനെക്കുറിച്ചാണ് ശാന്തിവിള ദിനേശന്റെ വെളിപ്പെടുത്തൽ. ബോബൻ കുഞ്ചാക്കോയുടെ സുഹൃത്ത് ആലപ്പി അഷറഫ് ആയിരുന്നു കച്ചവടത്തിന് ഇടനിലക്കാരനായി നിന്നത്.
ശാന്തിവിള ദിനേശന്റെ കുറിപ്പ് വായിക്കാം:
‘കൊച്ചി എയർപോർട്ടിൽ ചെന്ന് ജോത്സ്യനെ സ്വീകരിച്ചു. കാറിൽ വന്ന ജ്യോത്സ്യൻ ഉദയ സ്റ്റുഡിയോയ്ക്കകത്തുള്ള ഒരു തിയറ്ററിലേക്ക് കാറെത്തി. നിർത്തൂയെന്ന് ജോത്സ്യൻ പറഞ്ഞു. അദ്ദേഹമിവിടെയിറങ്ങി. ഒരു വടിയുമായി കാറിൽ നിന്ന് വളരെ വേഗത്തിലിറങ്ങി നടന്നു. തിയറ്ററിന്റെ പല വശങ്ങളിലൂടെ അദ്ദേഹം നടന്നു. ഓഫീസിൽ നിന്ന് ബോബൻ കുഞ്ചാക്കോയും ഭാര്യയും ഈ കാഴ്ച കാണുന്നുണ്ട്.’
‘അത് കഴിഞ്ഞ് ആലപ്പി അഷറഫിനടുത്തെത്തി അദ്ദേഹം പറഞ്ഞു, ഈ സ്റ്റുഡിയോ ആര് വാങ്ങിയാലും അയാൾ ആറ് മാസത്തിനകം മരിക്കുമെന്ന്. എന്തോ കണ്ട് പേടിച്ച പോലെ അദ്ദേഹം കിതയ്ക്കുന്നു. ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനീ സ്റ്റുഡിയോയ്ക്ക് ചുറ്റും കേൾക്കുന്നെന്ന് ജ്യോത്സ്യന് പറഞ്ഞു. ഇത് കേട്ട് അഷറഫ് ഞെട്ടി. പെട്ടെന്ന് അഷറഫിന്റെ മനസ്സിലേക്ക് വിജയശ്രീയുടെ മുഖം തെളിഞ്ഞ് വന്നു. അവരെ കാെന്നതാണെന്നും വിഷം കുടിച്ചതാണെന്നുമൊക്കെ പറയുന്നു. ഇപ്പോഴും അതൊരു ദുരൂഹ മരണമാണ്. നിരവധി സ്ത്രീകളുടെ ശാപമുണ്ട് ഈ മണ്ണിനെന്ന് കൂടി ജ്യോത്സ്യൻ പറഞ്ഞു.’
‘എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ഞാൻ നോക്കി അറിയിക്കാമെന്ന് പറഞ്ഞ് ബോബൻ കുഞ്ചാക്കോയോടും ഭാര്യയോടും യാത്ര പോലും പറയാതെ അദ്ദേഹം കാറിൽക്കയറി. ജ്യോത്സ്യൻ പറഞ്ഞതിനാൽ സ്റ്റുഡിയോ വാങ്ങാൻ കഴിയില്ലെന്ന് ദുബായ്ക്കാരൻ ആലപ്പി അഷറഫിനെ വിളിച്ച് പറഞ്ഞു. ഈ കഥകൾ ബോബനോട് ആലപ്പി അഷറഫ് പറഞ്ഞതേയില്ല. മാസങ്ങൾക്ക് ശേഷം ഉദയ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ചെറുപ്പക്കാരൻ വാങ്ങി. 52 വയസേയുള്ളൂ. ആറ് മാസത്തിനുള്ളിയിൽ അയാൾ മരിച്ചു. അതറിഞ്ഞ ആലപ്പി അഷറഫ് ഞെട്ടി.’
‘അന്ന് മരണവീട്ടിലേക്ക് ആലപ്പി അഷ്റഫും ബോബന് കുഞ്ചാക്കോയ്ക്കൊപ്പം പോയി. തിരിച്ച് ആലപ്പുഴയിലേക്ക് മടങ്ങുന്ന വരുന്ന വഴി രണ്ട് പേരും ഹോട്ടലിൽ ആഹാരം കഴിക്കുന്നതിനിടെ തന്റെ മനസ്സിൽ സൂക്ഷിച്ച രഹസ്യം ആലപ്പി അഷറഫ് പറഞ്ഞു. ഇത് കേട്ട് കുറച്ച് നേരം ബോബൻ കുഞ്ചാക്കോ അല്പനേരം മിണ്ടാതിരുന്ന ശേഷം പറഞ്ഞു , ‘ഞങ്ങളുടെ ജോത്സ്യൻ എന്താണ് പറഞ്ഞതെന്നറിയാമോ?’
‘അഷറഫിന് കേൾക്കാനുള്ള ആകാക്ഷയായി. ഈ സ്ഥലം തലയിൽ നിന്ന് പോയാലെ നിങ്ങൾ രക്ഷപ്പെടൂ എന്നാണ് ജോത്സ്യൻ പറഞ്ഞത്. അത് കൊണ്ടാണ് വിൽക്കാൻ തീരുമാനിച്ചതെന്ന്. ഉദയ വിറ്റ ശേഷം കുഞ്ചാക്കോ ബോബൻ എന്ന അദ്ദേഹത്തിന്റെ മകൻ അനിയത്തിപ്രാവിലൂടെ താരമായി വളർന്ന് കോടികൾ പ്രതിഫലം പറ്റുന്നയാളായി.’
‘ബോബൻ കുഞ്ചാക്കോയുണ്ടാക്കിയ ബാധ്യതകളെല്ലാം തീർത്ത് സമ്പന്നമായ യാത്രയയപ്പ് അച്ഛന് നൽകാനും കഴിഞ്ഞു. ഉദയ സ്റ്റുഡിയോ പിന്നീട് കുഞ്ചാക്കോ ബോബൻ വാങ്ങാഞ്ഞത് ഇക്കാരണത്താലായിരിക്കും,’- ശാന്തിവിള ദിനേശൻ പറഞ്ഞു.
ജ്യോത്സ്യന് ഉദയാസ്റ്റുഡിയോയില് നിന്നും കേട്ട നിലവിളി വിജയശ്രീയുടേതോ?
ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനീ സ്റ്റുഡിയോയ്ക്ക് ചുറ്റും കേൾക്കുന്നെന്ന് ജ്യോത്സ്യന് പറഞ്ഞതിന് പിന്നില് വിജയശ്രീയുടെ മരണമാണോ? ‘പൊന്നാപുരം കോട്ട’ എന്ന സിനിമ റിലീസ് ചെയ്ത സമയം. അതിൽ വലിയൊരു വെള്ളച്ചാട്ടത്തിൽ വിജയശ്രീ കുളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. ടേക്കിന്റെ സമയത്ത് ദേഹത്ത് വെള്ളം വന്നു വീണപ്പോൾ അവരുടെ വസ്ത്രം അഴിഞ്ഞുപോയി. ആ രംഗം സിനിമയിൽ ഉപയോഗിച്ചു. ആ രംഗത്തിന്റെ പേരിൽ വലിയ കളക്ഷൻ ആ സിനിമയ്ക്കു ലഭിച്ചു. വ്യക്തിപരമായി ഒരുപാടു പ്രശ്നങ്ങളിലായിരുന്നു ആ സമയത്ത് വിജയശ്രീ. ഈ രംഗം സിനിമയിൽ ഉപയോഗിച്ചെന്നു അറിഞ്ഞപ്പോൾ അവർ തകർന്നു പോയി. ഇതു ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുഞ്ചാക്കോ അതു സമ്മതിച്ചെങ്കിലും ഓരോ തിയറ്ററിലും പോയി ആ ഭാഗം മുറിച്ചു മാറ്റുന്നത് സമയമെടുക്കുന്ന ഒരു പരിപാടിയായിരുന്നു. കുറച്ചിടങ്ങളിൽ നിന്നു ആ രംഗം മുറിച്ചു മാറ്റിയിരുന്നെങ്കിലും പൂർണമായും അത് ഒഴിവാക്കപ്പെട്ടില്ല. ഇതിന്റെ പേരിൽ മാനസികമായി അവർ ഒരുപാടു വിഷമിച്ചു. അതിന്റെ തുടർച്ചയായി അവരുടെ ജീവിതത്തിൽ പലതും സംഭവിച്ചു. ഒടുവിൽ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: