തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശുപാര്‍ശ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. നാലാം ശനിയാഴ്ച അവധിയാക്കണമെന്ന് ഭരണ പരിഷ്ക്കര കമ്മീഷനായിരുന്നു ശുപാര്‍ശ ചെയ്തത്. എന്നാല്‍ എന്‍ജിഒ യൂണിയനും സെക്രട്ടറിയേറ്റ് സര്‍വീസ് അസോസിയേഷനും ഇതിനെ എതിര്‍ത്തതോടെ മുഖ്യമന്ത്രിയും ഇത് തള്ളുകയായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ നാലാം ശനിയാഴ്ച അവധിയെന്ന നിര്‍ദ്ദേശം വെച്ചത്. പ്രവര്‍ത്തി ദിവസങ്ങളിലെ ജോലി സമയം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി ജീവനക്കാര്‍ക്ക് അവധി നല്‍കാനായിരുന്നു ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശം. കൂടാതെ പ്രതി വര്‍ഷം 20 കാഷ്വല്‍ ലീവ് 18 ആയി കുറയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇടത് സംഘടനകള്‍ തന്നെ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: