Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജശേഖരന്‍ നായരുടെ ആതിഥ്യത്തിന് റഷ്യയുടെ ആദരവ്; അവാര്‍ഡ് ചടങ്ങ് പാര്‍ലമെന്റ് ഹാളില്‍

ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയായി അതുല്യമായ ബിസിനസ് മാനേജ്‌മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിലും ടൂറിസം മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് രാജശേഖരന്‍ നായരെ ആദരിക്കുന്നതെന്ന്

Janmabhumi Online by Janmabhumi Online
Feb 26, 2023, 10:07 am IST
in Travel
British Parliment Honouring Dr. Rajasekharan Nair of Uday Samudra Group of Hotels with 'The Tourism Excellence Award' at Houses of Parliment London

British Parliment Honouring Dr. Rajasekharan Nair of Uday Samudra Group of Hotels with 'The Tourism Excellence Award' at Houses of Parliment London

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:  മലയാളി വ്യവസായിയുടെ  ആതിഥ്യ മര്യാദയ്‌ക്ക് റഷ്യയുടെ ആദരവ്. കോവളത്തെ  ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉടമ രാജശേഖരന്‍ നായരെ  മാര്‍ച്ച് 15 ന് റഷ്യന്‍ പാര്‍ലമെന്റിന്റെ  അധോ സഭയായ സ്‌റ്റേറ്റ് ഡുമയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ബിസിനസ്സ് പ്രതിഭകളുടെ ആഗോള സമ്മേളനം സ്‌റ്റേറ്റ് ഡുമയില്‍ ചേരാറുണ്ട്. ഇത്തവണ മാര്‍ച്ച് 14, 15 തീയതികളിലാണ് പരിപാടി.

ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയായി  അതുല്യമായ ബിസിനസ് മാനേജ്‌മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിലും ടൂറിസം മേഖലയിലും  മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് രാജശേഖരന്‍ നായരെ ആദരിക്കുന്നതെന്ന്  ചടങ്ങിന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍  അധ്യക്ഷന്‍ ഡോ സര്‍ജി ഡെവര്‍നോയ് പറഞ്ഞു. റഷ്യന്‍ പാര്‍ലമെന്റ്  ഹാളില്‍ നടക്കുന്ന ആഗോളസമ്മേളനത്തില്‍ ലഭിക്കുന്ന അവാര്‍ഡ് വലിയ അംഗീകാരമായി കരുതുന്നതായി രാജശേഖരന്‍ നായര്‍ പറഞ്ഞു.

ടൂറിസം എസ്‌ക്‌സലന്‍സ്  അവാര്‍ഡ് നല്‍കി ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് നേരത്തെ ആദരിച്ചിച്ചുണ്ട്.നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന ഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ശ്രീധരന്‍ നായരുടേയും രുക്മണിയമ്മയുടേയും മകനായ രാജശേഖരന്‍ നായരുടെ വിജയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല  ജീവിത വിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം മാതൃകയാണ്.

ജോലിതേടി 16-ാം വയസ്സില്‍ വീടുവിട്ടിറങ്ങി. തമിഴ് നാട്ടിലും മുംബയിലും  പച്ചക്കറിക്കടയിലും ഹോട്ടലിലുമൊക്കെ  ചെറുജോലികള്‍. കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ഉണ്ടായപ്പോള്‍  മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ സ്വന്തമായ മേല്‍വിലാസം. 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാടായ കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കം . ഏറെ പ്രതിബന്ധങ്ങള്‍ മറികടന്ന് കോവളത്ത് ഉദയ സമുദ്ര എന്ന ലോക നിലവാരമുള്ള  ബീച്ച് റിസോര്‍ട്ട് പടുത്തുയര്‍ത്തി.  

വെള്ളാറിന്റെ മുഖച്ഛായ മാറ്റുന്ന സ്ഥാപനമായ ഉദയസമുദ്ര ബീച്ച് റിസോര്‍ട്ട് ഉയര്‍ന്നതിനെകുറിച്ച് രാജശേഖരന്‍ നായര്‍ പറയുന്നതിങ്ങനെ-

‘കോവളത്തിനടുത്ത് വെള്ളാറില്‍ സമുദ്രത്തോടു ചേര്‍ന്ന പാറക്കൂട്ടവും ചാലുകളും ഉള്ള സ്ഥലം. അവിടെ പാറപൊട്ടിക്കുന്ന സ്തീകളുടെ അവസ്ഥ വേദനയാണുണ്ടാക്കിയത്. ഇടതുകൈയില്‍ കുട്ടിയെ എടുത്ത് മുലയൂട്ടുകയും വലത് കൈകൊണ്ട് പാറ പൊട്ടിക്കുകയും ചെയ്യുന്ന യുവതിയുടെ ചിത്രം ഒപ്പമുണ്ടായിരുന്ന വിദേശി എടുത്തപ്പോള്‍ വിഷമമാണ് തോന്നിയത്. ചിത്രം നല്ലതായിരുന്നുവെങ്കിലും നമ്മുടെ ദാരിദ്ര്യമാണല്ലോ പ്രതിഫലിപ്പിക്കുന്നത് എന്നത് പ്രയാസപ്പെടുത്തി. അവിടെ ഒരു റിസോര്‍ട്ട് എന്ന ആശയം ഉണ്ടായത് അതില്‍നിന്നാണ്’

225 ലക്ഷ്വറി മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോര്‍ട്ടാണിത്്. പഞ്ചനക്ഷത്ര പദവിയുള്ള സംസ്ഥാനത്തെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്.  തുടര്‍ച്ചയായി മികച്ച നക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. ലോകത്തെ മികച്ച ബീച്ച് റിസോര്‍ട്ട് ഹോട്ടല്‍. ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ സ്യൂട്ട്‌സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്‌ളൈറ്റ് കാറ്ററിങ് യൂണിറ്റ്, ആലപ്പുഴയിലെ ബീച്ച് റിസോര്‍ട്ട എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. കവടിയാറില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്ററും വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടലും വലിയ പദ്ധതികളായി മാറി. അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് രാജശേഖരന്‍ നായര്‍ കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബഌക് സ്‌കൂള്‍. 300 കുട്ടികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 2000ലധികം പേരുണ്ട്.  സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നായി മാറി.

ബിസിനസ്സ് രംഗത്ത് വിജയിച്ച് മുന്നേറുമ്പോഴും പൊതുരംഗത്തും  സേവന സാംസ്‌ക്കാരികം മേഖലയിലും രാജശേഖരന്‍ നായര്‍ സജീവമാണ്. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉയരുന്നതില്‍ രാജശേഖരന്‍ നായര്‍ക്ക് വലിയ പങ്കുണ്ട്. അലങ്കാര മണ്ഡപം, ചിത്രമതില്‍, മണിമണ്ഡപം എന്നിവയെല്ലാം സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിച്ച് തീരദേശ ക്ഷേത്രങ്ങളായ  ശംഖുമുഖം ദേവീക്ഷേത്രത്തിനും കോവളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനും മുഖച്ഛായ മാറ്റിയതും രാജശേഖരന്‍ നായരാണ്.ബോംബെ കേരളീയ സമാജം പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി  സംഘടനകളുടെ ഭാരവാഹിയുമാണ്‌

Tags: 'ഉദയ സമുദ്ര''ഉദയ സമുദ്ര' രാജശേഖരന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി 20 പുരസ്‌ക്കാരം ‘ഉദയ സമുദ്ര’ രാജശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു

World

രാജശേഖരന്‍ നായര്‍ക്ക് റഷ്യന്‍ പാര്‍ലമെന്റിന്റെ ആദരവ് സ്പീക്കര്‍ ആന്‍ഡ്രി എന്‍. സ്വിന്‍സ്‌റ്റോവ് പുരസ്‌ക്കാരം സമ്മാനിച്ചു

Business

മികച്ച ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും; സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ് കോവളം ഉദയ സമുദ്രക്കും, ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററിനും

Kerala

പ്രമുഖ തെന്നിന്ത്യന്‍ നടിയും വ്യവസായിയുമായ രാധാ നായര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ സര്‍ക്കാര്‍

BJP

താര പ്രചാരകരായ താരങ്ങള്‍ വോട്ടു ചെയ്യാനും സ്ഥാനാര്‍ത്ഥിക്കൊപ്പം ഒന്നിച്ചെത്തി

പുതിയ വാര്‍ത്തകള്‍

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

കേരള സര്‍വകലാശാല പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഞായറാഴ്ച

ഐഎസ് ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്‍റര്‍ (എസ് എസി) ഡയറക്ടറായ നീലേഷ് ദേശായി

ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ബഹിരാകാശനിലയം ഗുജറാത്തില്‍; ചെലവ് പതിനായിരം കോടി രൂപ

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies