കൊച്ചി: 305കോടിഹവാല ഇടപാടില്‍ ജോയ് ആലുക്കാസ് കുടുങ്ങിയതിന് പിന്നാലെ കൂടുതല്‍ ജ്വല്ലറികള്‍ക്ക് മീതെ ഇഡിയുടെ പൂട്ടുവീഴുമെന്ന് അഡ്വ. ജയശങ്കര്‍. കേരളത്തില്‍ തീവ്രവാദത്തിന് ഫണ്ട് ചെയ്യുന്ന ജ്വല്ലറിഗ്രൂപ്പുകള്‍ വരെയുണ്ടെന്നും അവര്‍ക്കെല്ലാം പിടി വീഴുമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
നമ്മുടെ പ്രധാനപ്പെട്ട ജ്വല്ലറി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ ഭാഗമാണ് ജോയ് ആലുക്കാസിലെ ഹവാല ഇടപാട്. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് ധാരാളമായി പിടിക്കപ്പെടുന്നുണ്ട്. ഈ സ്വര്‍ണ്ണമെല്ലാം കൊണ്ടുവരുന്നത് കേരളത്തിലെ ജ്വല്ലറികള്‍ക്ക് വേണ്ടിത്തന്നെയാണ്.- അഡ്വ. ജയശങ്കര്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ എന്തായാലും ഇത്തരം ഹവാല ഇടപാടുകള്‍ക്കും നികുതിവെട്ടിപ്പുകള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും എതിരെ കര്‍ശനമായ നടപടികള്‍ എടുക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ജോയ് ആലൂക്കാസിന് നേരെയുണ്ടായ നടപടിയെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
ജോയ് ആലുക്കാസ് മാത്രമല്ല, നിരവധി ജ്വല്ലറിഗ്രൂപ്പുകള്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നുണ്ട്. പലരും ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഇവിടെ നിന്നും പണം കൊണ്ടുപോകുന്നുണ്ട്. ഇത് ഒരു വലിയ റാക്കറ്റാണ്. സ്വര്‍ണ്ണകടത്ത് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കുന്നതുള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. ചില ജ്വല്ലറി ഗ്രൂപ്പുകള്‍ അധോലോകപ്രവര്‍ത്തനം നടത്തുന്നുണ്ട്. തീവ്രവാദത്തിന് വരെ ധനസഹായം ചെയ്യുന്ന ചില ജ്വല്ലറി ഗ്രൂപ്പുകളുണ്ട്. അവരുടെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അവര്‍ ആരാണെന്ന് കേള്‍ക്കുന്നവര്‍ക്ക് അല്‍പമൊന്നാലോചിച്ചാല്‍ മനസ്സിലാവും.സര്‍ക്കാരിന്കൊടുക്കുന്ന നികുതി വെട്ടിക്കുക, അവിഹിതമായി പണം സമ്പാദിക്കുക എന്നിവയെല്ലാമാണ് ഈ ജ്വല്ലറി ഗ്രൂപ്പുകളുടെ ലക്ഷ്യം. – ജയശങ്കര്‍ പറഞ്ഞു.
കോവിഡിന് തൊട്ടുമുന്‍പ് ആദായനികുതി വകുപ്പ് ജോയ് ആലുക്കാസിന്റെ 140 ഷോറൂമുകളില്‍ റെയ്ഡ് നടത്തിയിരുന്നു. പക്ഷെ അന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നില്ല. – ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: