Categories: World

ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ല; വധിക്കാന്‍ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെന്‍സി എന്നിവരെ കൊല്ലുമെന്ന് ഇറാന്‍ ഐആര്‍ജിസി തലവന്‍

ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെന്‍സി തുടങ്ങി ഉത്തരവിട്ട എല്ലാ സൈനിക മേധാവികളേയും കൊല്ലും എന്നും ദൈവം അനുഗ്രഹിച്ചാല്‍ ഇത് നടപ്പിലാക്കുമെന്നും

Published by

ടെഹ്‌റാന്‍ : ഇറാന്‍ സൈനിക മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണി. ഇറാന്‍ ഐആര്‍ജിസി എയറോസ്‌പേസ് യൂണിറ്റ് തലവന്‍ അമീറലി ഹാജിസാദെന്റെ ഭീഷണി. മുന്‍ പ്രസിഡന്റ് ട്രംപ് പോംപിയോ ഉള്‍പ്പടെയുള്ള അറുപത് അമേരിക്കന്‍ നേതാക്കളെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.  

2020ലാണ് അമേരിക്കയുടെ സൈനിക നടപടിയില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ഖാസിം സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട ട്രംപ്, പോംപിയോ, കെന്‍സി തുടങ്ങി ഉത്തരവിട്ട എല്ലാ സൈനിക മേധാവികളേയും കൊല്ലും. ദൈവം അനുഗ്രഹിച്ചാല്‍ ഇത് നടപ്പിലാക്കുമെന്നും അമീറലി മാധ്യമങ്ങളോട് വ്യക്തമാക്കി.  

സുലൈമാനി കൊല്ലപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷം അമേരിക്കന്‍ സേന തമ്പടിച്ചിട്ടുള്ള പശ്ചിമ ഇറാഖിലെ അല്‍ ഐന്‍ ആസാദ് എയര്‍ബേസിനു നേരെ 2020 ജനുവരി എട്ടിന് ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയവരെ മറക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും നേരത്തെ പറഞ്ഞിരുന്നു.

ഖാസിം സുലൈമാനിയെ മറിക്കില്ല. ഈ രക്തസാക്ഷിത്വം ഞങ്ങള്‍ മറക്കില്ലെന്നുമാണ് റെയ്‌സി അറിയിച്ചത്.  ഖാസിം സുലൈമാനിയുടെ കൊലപാതകം മറന്നിട്ടില്ല. അദ്ദേഹത്തെ വധിച്ച അമേരിക്കന് നേതാക്കളെ വധിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ഇറാനിലെ മുതിര്‍ന്ന നേതാവ് അലി കമേനിയും പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക