തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിമായി ലാന്‍ഡ് ചൈയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു. ഇതേ വിമാനം തന്നെ യാത്രക്കാരുമായി ലക്ഷ്യ സ്ഥാനത്തേയ്ക്ക് പോകുമെന്ന് അറിയിപ്പ്. കോഴിക്കോട് നിന്നും ദമാമിലേക്കുള്ള വിമാനമാണ് തകരാറുള്ളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയത്.
തിരുവനന്തപുരത്തിറങ്ങിയ വിമാനത്തിന്റെ തകരാര്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഇപ്പോള്‍ ദമാമിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വിമാനം പറത്തുന്നത് മറ്റൊരു പൈലറ്റ് ആകും. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (ഐഎക്സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.
കോഴിക്കോടു നിന്നും പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസി തകരാര്‍ സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് കരിപ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങിന് കഴിയാത്തതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ പരിഗണിക്കുകയും ഒടുവില്‍ തിരുവനന്തപുരത്ത് ലാന്‍ഡിങ് നിശ്ചയിക്കുകയുമായിരുന്നു.
11.03നാണ് ആണ് ആദ്യം ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. ഇതു സാധ്യമായില്ല. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് ചുറ്റിപ്പറന്നത്. തുടര്‍ന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കാനായത്. 176 യാത്രക്കാരും 6 ജീവനക്കാരും ഉള്‍പ്പെടെ 182 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: