തിരുവനന്തപുരം::സിഐടിയു നേതാവ് എളമരം കരീം നല്കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് അവതാരകന് വിനു വി.ജോണ്‍ കന്റോണ്‍മെന്റ് പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍മാരായ അഭിലാഷ്, പി.ജി. സുരേഷ് കുമാര്‍, കമലേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം വിനു വി ജോണ്‍ മടങ്ങി. എളമരം കരീമിന് മുന്നിലോ പൊലീസ് നടപടികള്‍ക്ക് മുന്നിലോ കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് വിനു വി ജോണ്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേരള പോലീസ് വിനുവിന് നോട്ടീസ് കൈമാറിയത്. ഏളമരത്തെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ താനും കുടുംബവും ആക്രമിക്കപ്പെടണമെന്നുള്ള ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എളമരം കരീമിന്റെ ആരോപണം.2022 മാര്‍ച്ച് 28 ന് കണ്റ്റോണ്മെന്റെ പൊലീസ് എടുത്ത കേസിലാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് കൈമാറിയിരിക്കുന്നത്.
ബിബിസിയുടെ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുകയും കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പരിശോധനയെ ശക്തിയുക്തം വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായ സഖാക്കളെ, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭരണത്തില്‍ നിങ്ങളുടെ സെക്രട്ടേറിയറ്റിന്റെ തൊട്ടുകീഴില്‍ നടക്കുന്ന ഈ മാധ്യമ വിരുദ്ധ പ്രവൃത്തികള്‍ അറിയുന്നില്ലേയെന്ന് ഏഷ്യാനെറ്റ് ചര്‍ച്ചയ്ക്ക് മുന്നോടിയായി വിനു വി.ജോണ്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടതുനേതാക്കള്‍ പ്രതികരണത്തിന് തയ്യാറാവുന്നില്ല. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: