ബൂമറാങ് സിനിമയുടെ പ്രോമോഷന് പങ്കെടുക്കാത്തതിന് നടി സംയുക്തയെ വിമര്‍ശിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്തോ പ്രശ്നം പരിഹരിക്കണമെന്നും പൊതുസമൂഹത്തിന് മുന്‍പില്‍ നടിയെ അധിക്ഷേപിച്ച് നികൃഷ്ടമായ ആണ്‍കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല വേണ്ടതന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
“ഈ പ്രശ്നത്തില്‍ സംയുക്ത യുക്തിബോധമുള്ള പെണ്ണാവുമ്പോള്‍ ഷൈന്‍, ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു. ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ…?”- ഹരീഷ് പേരടി പറയുന്നു.
ബൂമറാങ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംയുക്തയ്‌ക്കെതിരെ ഷൈന്‍ രംഗത്ത് വന്നത്. ഈയിടെ പേരില്‍ നിന്നും ജാതിവാല്‍ മുറിച്ച് മാറ്റിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സംയുക്തയെ അതിന്റെ പേരിലും ഷൈന്‍ അധിക്ഷേപിച്ചു. “ചെയ്ത സിനിമയുടെ പ്രൊമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയില്‍ വന്നതിന് ശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. കമിറ്റ്മെന്‍റ് ഇല്ലായ്കയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവര്‍ വരാതിരുന്നത്.” – ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: