കൊച്ചി: അവസാനനാളുകളില്‍ ഒരു ഏഴാമിന്ദ്രിയം പ്രവര്ത്തിച്ചതുപോലെയായിരുന്നു സുബി സുരേഷ്. തന്റെ മരണം മുന്നില്‍ കണ്ടിരുന്നതുപോലെ സുബി പ്രവര്‍ത്തിച്ചു. ഫെയ്സ് ബുക്കില്‍ അവസാനമായി അവള് ഒരു പോസ്റ്റ് അഡ്മിന് അയച്ചുകൊടുത്തിരുന്നു. ആ വാക്കുകള്‍ക്ക് മരണത്തിന്റെ ഗന്ധമായിരുന്നു.
“ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്; എല്ലാവരേയും വീണ്ടും കാണാം…നന്ദി!”- ഇതായിരുന്നു സുബി സുരേഷ് അവസാനമായി പോസ്റ്റ് ചെയ്യാന്‍ അഡ്മിന് അയച്ചുകൊടുത്ത സന്ദേശം. പറഞ്ഞതുപോലെ അഡ്മിന് പ്രവര്‍ത്തിച്ചു. സുബി സുരേഷിന്റെ മരണവാര്‍ത്ത പരന്നയുടന്‍ അഡ്മിന് ഈ സന്ദേശം സുബി സുരേഷിന്റെ ഫെയ്സ് ബുക്ക് പേജില്‍ പങ്കുവെച്ചു. ഇത് വായിച്ച സുബി സുരേഷിന്റെ ആരാധകരില്‍ പലരും ഞെട്ടി.
കോവിഡിന് ശേഷം സുബി സുരേഷിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവഗണിച്ച് അവര്‍ കുടുതലായി ജോലി ചെയ്തതാണ് ആരോഗ്യം കൂടുതല്‍ വഷളാക്കിയത്.
അവസാന 17 ദിവസങ്ങളില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒട്ടേറെ സ്വകാര്യ ദുഖങ്ങള്‍ അവരെ അലട്ടിയിരുന്നു. മാതാപിതാക്കള്‍ വിവാഹമോചനം നേടി. പ്രണയിച്ച് വിവാഹിതരായ അവര്‍ സുബിയുടെ 20ാം വയസ്സില്‍ പിരിയുകയായിരുന്നു. അച്ഛന്റെ മദ്യപാനം ചില സുഹൃത്തുക്കള്‍ മുതലെടുത്തു. ഒടുവില്‍ പിരിയാം എന്ന് അമ്മ തീരുമാനമെടുത്തു. അച്ഛന് തലയിടിച്ച് വീണ് മരണപ്പെട്ടു. അമ്മയെ പിന്നീട് വീണ്ടും വിവാഹം കഴിപ്പിച്ചതും സുബിയാണ്. അമ്മയ്ക്ക് ഒരു കൂട്ടുവേണമെന്ന് സുബിയും അനുജനും കൂടി തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ സ്വന്തം വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സുബിയെ തട്ടിയെടുത്തത്. അതിനിടയിലായിരുന്നു അവരുടെ കരള്‍ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: