Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്

ഐബിഎസ് ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2023, 07:50 pm IST
in Technology

തിരുവനന്തപുരം: ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസ്., അക്സെന്‍ചര്‍ ഫ്രെയ്റ്റ് ആന്‍ഡ് ലോജിസ്റ്റിക്സ്  സോഫ്റ്റ് വെയറിനെ (എഎഫ്എല്‍എസ്) ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും ഐബിഎസ് പൂര്‍ത്തിയാക്കി. വ്യോമമേഖലയ്‌ക്കൊപ്പം സമുദ്ര മാര്‍ഗത്തിലൂടെയുമുള്ള ചരക്കുഗതാഗതത്തിന് അതിനൂതന ഡിജിറ്റല്‍വല്‍കരണത്തിലൂടെ സാങ്കേതികവിദ്യ നല്‍കുന്ന സ്ഥാപനമാണ് എഎഫ്എല്‍എസ്.
പുത്തന്‍ തലമുറ സംവിധാനങ്ങളുപയോഗിച്ചുള്ള സമുദ്ര ചരക്കുഗതാഗതത്തില്‍ ഏറെ പ്രവര്‍ത്തന പാരമ്പര്യം എഎഫ്എല്‍എസിനുണ്ട്. വിവരശേഖരമുപയോഗിച്ച് വാണിജ്യപ്രവര്‍ത്തനത്തില്‍ സുപ്രധാന തീരുമാനമെടുക്കുന്നതിന് കപ്പലുകളെ സഹായിക്കുന്നതിന് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എഎഫ്എല്‍എസ് ഏറ്റെടുക്കുന്നതിലൂടെ സമുദ്ര ഗതാഗത മാനേജ്മെന്‍റില്‍ മേല്‍ക്കൈ നേടാന്‍ ഐബിഎസിനാകും.
സമുദ്രമാര്‍ഗമുള്ള വിതരണശൃംഖലയിലെ ഡിജിറ്റല്‍വല്‍കരണത്തിന് ഏറെ പ്രാധാന്യം കൈവരുന്നതുകൊണ്ട് ഈ ബിസിനസ് മേഖലയിലേക്കുള്ള വികസനം ഐബിഎസിന് പുത്തന്‍ അവസരങ്ങളാണ് നല്‍കുക. മികച്ച വൈദഗ്ധ്യമുള്ള മനുഷ്യശേഷി നേടിയെടുത്ത് ഗതാഗതത്തിലും വിതരണശൃംഖല കൈകാര്യം ചെയ്യുന്നതിലും ആധുനികവല്‍കരണം സാധ്യമാക്കാനും അതിലൂടെ ഈ വ്യവസായത്തില്‍ മൂല്യവല്‍കരണം നടത്താനും കഴിയും.
എഎഫ്എല്‍എസ് വഴിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐബിഎസ് ചെന്നൈയില്‍ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങും. ഐബിഎസിന്റെ ഇന്ത്യയിലെ നാലാമത്തെ  സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് സെന്‍ററായിരിക്കും ഇത്. ഗതാഗതമേഖലയിലെ കമ്പനികളുടെ വളര്‍ച്ച, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും വ്യത്യസ്തമായ ഉപഭോക്തൃസേവനം നല്‍കുന്നതിനുമുള്ള ആധുനിക  സോഫ്റ്റ് വെയര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ സെന്‍റര്‍ സ്ഥാപിക്കുന്നത്.
എയര്‍ഫ്രെയ്റ്റ് മേഖലയില്‍ സമ്പൂര്‍ണത കൈവരിക്കാനും എഎഫ്എല്‍എസിനെ ഏറ്റെടുക്കുന്നതിലൂടെ ഐബിഎസിന് സാധിക്കും. മാത്രമല്ല, എയര്‍കാര്‍ഗോ മേഖലയില്‍ പരിവര്‍ത്തനവും നൂതനത്വവും സാധ്യമാക്കുന്ന തരത്തില്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ച് ഈ മേഖലകളിലെ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതില്‍ ഒന്നാംകിട സ്ഥാപനമാകാനും ഇതിലൂടെ ഐബിഎസിന് കഴിയും.
എയര്‍ഫ്രെയ്റ്റ് ബിസിനസിന് ഇന്ന് വിമാനക്കമ്പനികള്‍ ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്. ഈ കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ക്ലൗഡ് അധിഷ്ഠിത സഹകരണ സംവിധാനവും എഎഫ്എല്‍എസിനുണ്ട്. എഎഫ്എല്‍എസ് ഏറ്റെടുക്കലിലൂടെ ആധുനിക രീതിയിലുള്ള വളര്‍ച്ച ത്വരിതപ്പെടുത്താനാവും. ആഗോള ചരക്കുഗതാഗത ശൃംഖലയില്‍ സാങ്കേതികവിദ്യ സമ്പൂര്‍ണമായി ലഭ്യമാക്കുന്ന മുന്‍നിര സ്ഥാപനമാകാനും ഐബിഎസിന് ഈ നീക്കത്തിലൂടെ കഴിയും.
എഎഫ്എല്‍എസ് ഏറ്റെടുക്കല്‍ കാര്‍ഗോ, ലോജിസ്റ്റിക്സില്‍ ആഗോളാടിസ്ഥാനത്തില്‍ സ്ഥാനമുറപ്പിക്കുന്നതിനുള്ള ഐബിഎസിന്റെ തന്ത്രപരമായ നാഴികക്കല്ലാണെന്നും സമുദ്ര ഗതാഗത മേഖലയിലെ പ്രവര്‍ത്തന വ്യാപനത്തിലൂടെ വ്യവസായത്തില്‍ തങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനാകുമെന്നും ഐബിഎസ്  സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ. മാത്യൂസ് പറഞ്ഞു.
എയര്‍ കാര്‍ഗോ മേഖലയില്‍ ലോജിസ്റ്റിക്സ് ബിസിനസിലുണ്ടായ അടുത്തകാലത്തെ നീക്കങ്ങള്‍ വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തെയും സ്വാധീനിക്കുന്നതാണെന്നും എഎഫ്എല്‍എസ് ഏറ്റെടുക്കല്‍ ഡിജിറ്റല്‍മേഖലയിലെ നൂതനത്വത്തിലൂടെ തങ്ങളുടെ ആഗോള വിതരണ സംവിധാനത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിക്കുമെന്നും ഐബിഎസ്  സോഫ്റ്റ് വെയര്‍ സിഇഒ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു.

Tags: ഐബിഎസ്ഐബിഎസ് സോഫ്റ്റ്വെയര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ എം.എസ്.സി എയര്‍ കാര്‍ഗോ ഐബിഎസുമായി പങ്കാളിത്തത്തില്‍

Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Business

ഐബിഎസില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി എപാക്‌സ് ഫണ്ട്‌സ്

Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

Technology

ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മന്‍റ് പുരസ്ക്കാരം വി കെ മാത്യൂസിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.