ന്യൂദല്‍ഹി: ഖാലിസ്ഥാനെ ഒരിയ്ക്കലും അടിച്ചമര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും സംഘടന തഴച്ചുവളരുക മാത്രമേയുള്ളുൂവെന്ന് ഖലിസ്ഥാന്‍ നേതാവും സിഖ് പ്രഭാഷകനുമായ അമൃതപാല്‍ സിങ്ങ്.
പണ്ട് ഖാലിസ്ഥാനെ അമര്‍ച്ച ചെയ്യാന്‍ ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി ശ്രമിച്ചുനോക്കിയിരുന്നു. ഇനിയും ഖാലിസ്ഥാന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ അതേ വിധിയാണ് അമിത് ഷായ്ക്കും ഉണ്ടാവുകയെന്നും അമൃതപാല്‍സിങ്ങ് വെല്ലുവിളിച്ചു.
പഞ്ചാബിലെ മോഗയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ഇന്ദിരാഗാന്ധി പണ്ട് ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. അതായിരുന്നു ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് വഴിവെച്ചത്. അനന്തരം എന്ത് സംഭവിച്ചു എന്ന് എല്ലാവര്ക്കും കഴിയും. ഇത് ഒരു വെല്ലുവിളിയായോ അപേക്ഷയായോ എടുക്കാം.
വാരിസ് പഞ്ചാബ് ഡെ (ഡബ്ല്യുപിഡി) എന്ന ഖലിസ്ഥാന്‍ സംഘടനയുടെ ചുമതലക്കാരനാണ് അമൃതപാല്‍ സിങ്ങ്. അമൃതസറിലെ സുവര്ണ്ണക്ഷേത്രത്തിനരികില് വാള് ഉയര്‍ത്തിക്കാട്ടി നൂറുകണക്കിന് ഖലിസ്ഥാന്‍ വാദികളുടെ പ്രകടനത്തിന് നേതൃത്വം നല്കിയ വിവാദനായകന്‍ കൂടിയാണ് അമൃതപാല്‍ സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: