തിരുവനന്തപുരം : വ്യാജ രേഖകളുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിക്കുന്നതായി വിജിലന്‍സ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് തെരച്ചില്‍ നടത്തി വരികയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് അപേക്ഷ സ്വീകരിക്കുന്നത്. എന്നാല്‍ ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഹാജരാക്കി പണം തട്ടുന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് ഓപ്പറേഷന് സിഎംആര്‍ഡിഎഫ് എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ തെരച്ചില്‍ നടത്തി വരുന്നത്.
അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് തട്ടിപ്പ് രീതി. ഇതിനായി വ്യാജ രേഖകളും നല്‍കും ഫോണ്‍ നമ്പറും ബാക്ക് അക്കൗണ്ട് നമ്പറും നല്‍കുന്നത് ഏജന്റിന്റേത് ആകും. പണം ലഭിച്ച ശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കുകയുമാണ് ചെയ്യുന്നത്.
സാധാരണയായി കളക്ടറ്റേുകള്‍ കേന്ദ്രീകരിച്ച് സ്വീകരിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തി സെക്രട്ടറിയേറ്റിലേക്ക് അയയ്ക്കുകയാണ് പതിവ്. തുടര്‍ന്ന് പണവും അക്കൗണ്ടിലേക്ക് എത്തും. എന്നാല്‍ സിഎംആര്‍ഡിഎഫ് കൈകാര്യം ചെയ്യുന്ന കളക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍ ഏജന്റുമാരുമായി ചേര്‍ന്ന് പണം വാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്കി പണം തട്ടുകയാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: