ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സര്‍വകലാശാല പരീക്ഷയില്‍ വിവാദ ചോദ്യം. ഇസ്ലാമാബാദിലെ കോംസാറ്റ്സ് യൂണിവേഴ്സിറ്റി നടത്തിയ ബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പരീക്ഷയിലാണ് വിവാദ ചോദ്യം. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നതാണ് ചോദ്യം. ഇതിനായി മാര്‍ക്ക് എന്ന സഹോദരനും ജൂലി എന്ന സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധം വിവരിക്കുന്ന ഒരു പാരഗ്രാഫ് കഥയും ചേര്‍ത്തിട്ടുണ്ട്. ഈ കഥ വായിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉത്തരം വിവരിക്കേണ്ടത്. ഡിസംബറില്‍ നടത്തിയ പരീക്ഷയിലെ ചോദ്യമാണ് വലിയ വിവാദമായത്.
വിവാദ ചോദ്യപ്പേപ്പറിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദയനീയ അവസ്ഥയിലുള്ള സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും നടിയും ഗായികയുമായ മിഷി ഖാന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ഉണ്ടാക്കിയവരെ ഇരുമ്പഴിക്കുള്ളിലാക്കണം. ഇത്ര വൃത്തികെട്ട ചോദ്യം ഉള്‍പ്പെടുത്താന്‍ എങ്ങനെ ധൈര്യമുണ്ടായെന്നും അവര്‍ ചോദിച്ചു. പാകിസ്താനിലെ സര്‍വകലാശാലകള്‍ രാജ്യത്തെ യുവാക്കളെയും സംസ്കാരത്തെയും മൂല്യങ്ങളെയും നശിപ്പിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണെന്ന് ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: