റായ്പൂര്‍: ഛത്തിസ്ഗഡില്‍ കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ റെയ്ഡ്. കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു 52 കോടിയുടെ ക്രമക്കേടില്‍ പരിശോധന.
ഈ മാസം 24 മുതല്‍ 26 വരെ റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലിനറി സമ്മേളനം നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ രാം ഗോപാല്‍ അഗര്‍വാള്‍, കോണ്‍ഗ്രസ് എംഎല്‍എ ദേവേന്ദ്ര യാദവ്, കോണ്‍ഗ്രസ് വക്താവ് ആര്.പി. സിങ് എന്നിവരുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്. കല്‍ക്കരി കുംഭകോണത്തിന്റെ പിന്നില്‍ ആരെല്ലാമെന്ന് അന്വേഷിക്കുകയാണെന്ന് ഇ ഡി അറിയിച്ചു. രാം ഗോപാല്‍ അഗര്‍വാള്‍ 52 കോടി തിരിമറി നടത്തിയതിന്റെ തെളിവുകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: