കോഴിക്കോട്: ആര്‍എസ്എസ് -ജമാ അത്തെ ഇസ്ലാമി ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വിടണം എന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ൽ ശ്രീ എമ്മിന്റെ മാധ്യസ്ഥതയിൽ നടന്ന സിപിഎം-ആർഎസ്എസ് ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടുമോയെന്ന് ജമാ അത്തെ ഇസ്ലാമി നേതാവ് അമീര്‍ മുജീബ് റഹ്മാൻ.
“ആർഎസ്എസുമായുള്ള ചർച്ചാ വിവാദമാക്കിയത് സിപിഎമ്മിന്റെ തിരക്കഥയാണ്. ഇപ്പോൾ നടക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമാണ്. മുഖ്യമന്ത്രിയുടെ ജമാ അത്തെ ഇസ്ലാമി വിമർശനം ഇസ്ലാം ഭീതി (ഇസ്ലാമോഫോബിയ) ആണ്” – അമീർ മുജീബ് റഹ്മാൻ കുറ്റപ്പെടുത്തി.
.വില കുറഞ്ഞ വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് മുഖ്യമന്ത്രിയുടേത്. ആർഎസ്എസ്സുമായുള്ള ചർച്ചയിൽ ഇതാദ്യമായാണ് ജമാഅത്തെ ഇസ്ലാമി പരസ്യ പ്രതികരണം നടത്തിയത്. ഇന്ത്യയിലെ പല പ്രബല മുസ്ലിം സംഘടനകൾ ചർച്ചയിലുണ്ടായിരുന്നിട്ടും ജമാഅത്തെ ഇസ്ലാമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ വ്യക്തമായ തിരക്കഥയുണ്ടെന്നും ജനുവരി 14ന് നടന്ന ചർച്ച ഇപ്പോൾ വിവാദമാക്കുന്നത് സിപിഎം കേന്ദ്രങ്ങളാണെന്നും അമീര്‍ മുജീബ് റഹ്മാന്‍ ആരോപിച്ചു.
ജമാഅത്തെ ഇസ്‍ലാമിയും ആർഎസ്എസ്സുമായിട്ടായിരുന്നില്ല ചർച്ച നടന്നത്. മറിച്ച് മുസ്‍ലിം സംഘടനകളും ആർഎസ്എസ്സുമായി നടന്ന ചർച്ചയിൽ ജമാഅത്ത് ഭാഗമാകുകയായിരുന്നു. ചർച്ചയ്‌ക്ക് ക്ഷണിച്ചത് ആർഎസ്എസ്സാണ്. ചർച്ചയിലൂടെ കാര്യങ്ങൾ ഉന്നയിക്കുന്നത് സമര മുറയാണെന്നും ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: