കീവ്: റഷ്യ- യുക്രൈന് യുദ്ധം തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ യുക്രെയ്നിലെ കീവില്‍ ബൈഡന് എത്തി.
റഷ്യക്കെതിരേ യുക്രൈന് പരസ്യ പിന്തുണയുമാണ് ബൈഡന് അപ്രതീക്ഷിതമായി യുക്രെയ്ന് തലസ്ഥാനമായ കീവിലെത്തിയത്. യുക്രൈന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുക്രൈനിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: