Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജല മാനേജ്‌മെന്റിനു പകരം ജനദ്രോഹം

സ്വകാര്യ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും വെള്ളക്കര കുടിശിക കിട്ടാനുള്ളത് പരിച്ചെടുക്കാതെ വെള്ളക്കര വര്‍ദ്ധന നടത്തിയത് സാധാരണക്കാരോടുള്ള ക്രൂരതയായിപ്പോയി. പൊതു ടാപ്പുകള്‍ നിര്‍ത്തുന്നതുള്‍പ്പടെ ഒരു സര്‍ക്കാരും ചെയ്യാത്തതു പോലുള്ള ഈ സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. ജലസ്രോതസ്സുകള്‍ മാനേജ് ചെയ്ത് കേരളത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികളാണ് വേണ്ടത്.

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
Feb 20, 2023, 10:39 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളം ജല സമൃദ്ധമാണ്. പുഴകള്‍, കനാലുകള്‍, തടാകങ്ങള്‍, കിണറുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, കോള്‍ നിലങ്ങള്‍ എന്നിവയെല്ലാം സംസ്ഥാനത്തെ ജല ഉറവിടങ്ങളാണ്, ജല സംഭരണികളാണ്. ഇങ്ങനെയുള്ള കേരളത്തില്‍ സര്‍ക്കാര്‍ വെള്ളക്കരം മൂന്നിരട്ടിയാക്കിയതിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെയിലത്തുവാടി ദാഹിച്ചു വരുന്നവര്‍ക്കുള്ള പൊതു ടാപ്പുകള്‍ നിര്‍ത്തുന്നു എന്നത് ജനദ്രോഹപരമാണ്. ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.  

കേരളത്തില്‍ കുടിവെള്ളക്കരം വര്‍ധിപ്പിച്ച നടപടി  ഒരിക്കലും ന്യായികരിക്കുവാന്‍ കഴിയില്ല. സംസ്ഥാനത്തെ ലഭ്യമായ ശുദ്ധ ജലം പരിപാലിക്കാതെ കരം വര്‍ധിപ്പിച്ചു ഇരുട്ടടി നല്‍കിയത് സര്‍ക്കാരിന്റെ തെറ്റായ നയമാണ്. ജനങ്ങള്‍ക്ക് കുടിവെള്ള വിതരണം നടത്തുക എന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്തം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ജലസ്രോതസുകളുടെ സംരക്ഷണവും. മുവായിരം മില്ലിമീറ്ററിലധികം പ്രതിവര്‍ഷം മഴ ലഭിക്കുന്ന സംസ്ഥാനത്തെ ജല പരിപാലന, പരിരക്ഷണ, ഉപയോഗ കാര്യങ്ങളില്‍ വന്നിട്ടുള്ള അപാകതകളും കാര്യശേഷിയില്ലായ്മയും ആശാസ്ത്രിയ ഇടപ്പെടലുകളും അലസതയും അലംഭാവവും ഇന്ന് വേനലിനു മുന്‍പ് കടുത്ത ജല ദൗര്‍ലഭ്യത്തിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്.  

സംസ്ഥാനത്ത് പ്രതിവര്‍ഷം 77.35 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം ലഭിക്കുന്നുണ്ട്. അതില്‍ 40 ശതമാനം  ഒഴുകി പോകുന്നുവെങ്കിലും ബാക്കി 42 ശതകോടി ഘന മീറ്റര്‍ ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ 230 കോടി രൂപയുടെ കുപ്പിവെള്ള കച്ചവടം നടക്കുന്നു എന്നു കൂടി നാം അറിയണം. ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും വിലവര്‍ധിച്ചതിനാല്‍ ജല ശുദ്ധീകരണത്തിന് ചെലവ് കൂടി എന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ ജല മലിനീകരണം കൂടിയതിനാലാണ് ജല ശുദ്ധീകരണത്തിന് കൂടുതല്‍ പണം ചെലവാകുന്നത്. ജല സംരക്ഷണം എന്ന ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ മാറിനിന്ന് വെള്ളക്കരം കൂട്ടിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  

നമ്മുടെ നദികള്‍ സംരക്ഷിക്കാന്‍ ഒരു നടപടിയുമില്ല. മലിനീകരണം, മണല്‍ വാരല്‍, തീര കൈയേറ്റം, ക്രമാതീതമായ അണക്കെട്ട് നിര്‍മാണം, ഗതി മാറ്റം തുടങ്ങി നിരവധി കാരണങ്ങളാല്‍ കേരളത്തിന്റെ പ്രധാന  കുടിവെള്ളസ്രോതസുകളായ നദികള്‍ നശോന്മുഖമാണ്. സെപ്റ്റിക് ടാങ്ക് മലിന്യങ്ങള്‍, വ്യവസായ മലിന്യങ്ങള്‍, ഘനലോഹങ്ങള്‍, മുനിസിപ്പല്‍ മാലിന്യം ഉപയോഗിച്ചുള്ള നിലം നികത്തല്‍ വഴി ഉണ്ടാകുന്ന ഊറലുകള്‍, കാര്‍ഷിക മലിന്യങ്ങള്‍ എന്നിവ മൂലം ഭൂഗര്‍ഭ ജലം ഉള്‍പ്പടെ സംസ്ഥാനത്തു കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഏറിയപങ്ക്  ജലസ്രോതസ്സുകളും  നശിപ്പിക്കപ്പെട്ടിരിക്കുന്നു. മഴവെള്ള സംഭരണവും, മാനേജ്‌മെന്റും നടക്കുന്നില്ല. എഡിബി വായ്പ എടുത്ത് കാന നിര്‍മിച്ചു മഴവെള്ളം കടലിലേക്കും കായലിലേക്കും ഒഴുക്കി വിടുന്നു.  

ഭൂഗര്‍ഭജല റീചാര്‍ജിങ് നടക്കുന്നില്ല. അതുകൊണ്ടുതന്നെ ഭൂഗര്‍ഭ ജല വിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നു. കുഴല്‍ കിണറുകളുടെ എണ്ണം പെരുകി, നിയന്ത്രണങ്ങള്‍ കടലാസ്സില്‍ ഒതുങ്ങി. ശുദ്ധജല സംരക്ഷണം നടത്താതെ, പുഴകള്‍ സംരക്ഷിക്കാതെ, ജലമാനേജ്‌മെന്റ് നടത്താതെ, സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസ്സുകളില്‍ എത്തുന്നത് തടയാതെ, ജലം മാലിനികരണത്തിന് വിട്ടു കൊടുത്ത് ആലത്തിന്റെയും ബ്ലീച്ചിങ് പൗഡറിന്റെയും കണക്കുപറഞ്ഞു ജനത്തിന്റെ നികുതി ഭാരം വെള്ളക്കരത്തിന്റെ രൂപത്തിലും വര്‍ധിപ്പിച്ചതിനു ഒരു ന്യായികരണവും ഇല്ല.  

സ്വകാര്യ സ്ഥാപനങ്ങളുടെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും വെള്ളക്കര കുടിശിക കിട്ടാനുള്ളത് പരിച്ചെടുക്കാതെ വെള്ളക്കര വര്‍ദ്ധന നടത്തിയത് സാധാരണക്കാരോടുള്ള ക്രൂരതയായിപ്പോയി. പൊതു ടാപ്പുകള്‍ നിര്‍ത്തുന്നതുള്‍പ്പടെ ഒരു സര്‍ക്കാരും ചെയ്യാത്തതു പോലുള്ള ഈ സര്‍ക്കാരിന്റെ നടപടികള്‍ ജനദ്രോഹപരമാണ്. ജലസ്രോതസ്സുകള്‍ മാനേജ് ചെയ്ത് കേരളത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികളാണ് വേണ്ടത്. ഇതിനുപകരം ഏറ്റവും എളുപ്പം ചെയ്യാവുന്ന വെള്ളക്കരം വര്‍ദ്ധന നടത്തിയത് ജനദ്രോഹമാണ്. അത് പിന്‍വലിക്കണം.

Tags: keralawaterriverWater Management
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies