Categories: India

സ്വര ഭാസ്കറിന് സ്വീകരണം നല്‍കാന്‍ ഇടത്-ലിബറല്‍-ജിഹാദ് സംഘം; വീണ്ടും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ കലാപ നീക്കം

അടുത്തിടെ വിവാഹിതയായ ഇടത് ലിബറല്‍ ബുദ്ധിജീവിയും കടുത്ത മോദി വിരോധിയുമായ നടി സ്വര ഭാസ്കറിനും ഭര്‍ത്താവായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ സ്വീകരണം നല്‍കാന്‍ ശ്രമം. മറ്റൊരു കലാപത്തിന് ബിജെപി വിരുദ്ധ വിദ്യാര്‍ത്ഥി സംഘം വട്ടം കൂട്ടുക.യാണ്.

Published by

ലഖ്നൗ: അടുത്തിടെ വിവാഹിതയായ ഇടത് ലിബറല്‍  ബുദ്ധിജീവിയും കടുത്ത മോദി വിരോധിയുമായ നടി സ്വര ഭാസ്കറിനും ഭര്‍ത്താവായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍  സ്വീകരണം നല്‍കാന്‍  ശ്രമം.  മറ്റൊരു കലാപത്തിന് ബിജെപി വിരുദ്ധ വിദ്യാര്‍ത്ഥി സംഘം  വട്ടം കൂട്ടുക.യാണ്.  

50 മുതല്‍ 100 പേരെ വരെ ഉള്‍പ്പെടുത്തി ഒരു സ്വീകരണം (ദാവത്ത്)  നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഫസല്‍ ഹസന്‍ പറയുന്നു.  ദവാത്ത് എന്ന ഉറുദു വാക്കിനര്‍ത്ഥം സദ്യ(feast) എന്നാണ്. അതായത് സ്വര ഭാസ്കറിനെ മറയാക്കി ഒരു ഇസ്ലാമിക ഒത്തുചേരലാണോ വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്നത് എന്നും സംശയിക്കപ്പെടുന്നു. 

അതേ സമയം സെപ്ഷ്യല്‍ മാര്യേജ് നിയമപ്രകാരം നടത്തിയ വിവാഹത്തെ പലരും എതിര്‍ക്കുന്നുണ്ട്. അതേ സമയം സ്വര ഭാസ്കറിന്റെ വിവാഹം  നിയമവിരുദ്ധമാണന്ന് ചിക്കാഗോയിലെ ഇസ്ലാമിക പണ്ഡിതന്‍  യാസിര്‍ നദീം അല്‍ വാജിദി പറഞ്ഞു. സ്വര ഭാസ്കര്‍ ഇനിയും ഇസ്ലാമിക മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ല. ഇവരുടെ വിവാഹം ആഘോഷിക്കന്‍ ശ്രമിക്കുന്നവര്‍ ലിബറലിസം എന്ന രോഗം ബാധിച്ചവരാണെന്നും ഇസ്ലാമിക പണ്ഡിതന്‍  യാസിര്‍ നദീം അല്‍ വാജിദി കൂട്ടിച്ചേര്‍ത്തു. .

അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഫഹദ് അഹമ്മദ് എന്നത് കൊണ്ട് മാത്രം എന്തിനാണ് സര്‍വ്വകലാശാലയില്‍ ഒരു സ്വീകരണം വെയ്‌ക്കുന്നത് എന്നറിയുന്നില്ല. നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വപ്പട്ടികയ്‌ക്കെതിരെയും വലിയ കലാപം നടന്ന വേദിയായിരുന്നു അലിഗഢ് മുസ്ലിം സര്‍വ്വകലാശാല. വീണ്ടും സ്വര ഭാസ്കറിന്റെ വിവാഹത്തിന്റെ പേരില്‍ മറ്റൊരു കലാപത്തിന് വിദ്യാര്‍ത്ഥികള്‍ വട്ടം കൂട്ടുകയാണന്ന് ആരോപണമുണ്ട്.  

സ്വരഭാസ്കര്‍ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്റെ വിവാഹ വാര്‍ത്ത  പങ്കുവെച്ചത്. സ്വര ഭാസ്കര്‍ ഹിന്ദുവും വരന്‍  ഫഹദ് അഹമ്മദ്  മുസ്ലിമും ആയതിനാല്‍ സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമായിരുന്നു വിവാഹമെന്നും  സ്വര ഭാസ്കര്‍ അറിയിച്ചിരുന്നു.  

സമാജ്  വാദി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്‍റാണ് ഫഹദ് അഹമ്മദ്.  നേരത്തെ നോവലിസ്റ്റ് ഹിമാംശു ശര്‍മ്മയുമായി സ്വരഭാസ്കര്‍ അടുപ്പത്തിലായിരുന്നു. രാഞ്ജന എന്ന സിനിമയുടെ ഷൂട്ടിംഗ്  വേളയില്‍ തുടങ്ങിയ ആ  ബന്ധം 2019ല്‍ അവസാനിച്ചു.  

വിവാദ നിലപാടുകളുടെ പേരിലും സത്യം മറച്ചുവെയ്‌ക്കുന്ന പ്രസ്താവനകളുടെ പേരിലും പലപ്പോഴും കുഴപ്പത്തില്‍ ചെന്ന് ചാടാറുള്ള നടിയാണ് സ്വര ഭാസ്കര്‍. പൗരത്വ ബില്ലിനെതിരെയും ദേശീയ പൗരത്വ ബില്ലിന്റെ പേരിലും സ്വര ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നൂപുര്‍ ശര്‍മ്മ  വിവാദത്തിലും സുശാന്ത് രാജ് പുതിന്റെ മരണത്തിലും ബിജെപിയെ വിമര്‍ശിച്ചിരുന്നു.  കങ്കണ റണാവത്തുമായും കൂടെക്കൂടെ ഏറ്റുമുട്ടാറുണ്ട്.ബിജെപിയ്‌ക്കെതിരെ  അവസരങ്ങള്‍  മുതലാക്കി ചാടിവീഴുന്ന വ്യക്തിയാണ് സ്വര ഭാസ്കര്‍. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക