കണ്ണൂര്‍: ദിവസങ്ങളായി കേരള പോലീസ് അന്വേഷിച്ച് നടന്ന ആകാശ് തില്ലങ്കേരി കോടതിയില്‍ നേരിട്ട് ഹാജരായി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാട്ടി ഡിവൈഎഫ്ഐ നേതാവ് ശ്രീലക്ഷ്മി നല്കിയ പരാതിയില്‍ ആണ് കോടതിയില്‍ ഹാജരായത്. ആകാശ് ഹാജരാകുന്നത് തൊട്ടുമുന്‍പ് കേസിലെ മറ്റു പ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പോലീസ് അറസ്റ്റിലായിരുന്നു. എന്നാല്‍, ഇവരും സ്റ്റേഷനില്‍ നേരിട്ട് ഹാജരായതായാണ് റിപ്പോര്‍ട്ട്. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇവര്‍ ഇനി പോലീസ് വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയാകും.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആകാശിന്റെ അടുത്ത സുഹൃത്തായ ജിജോ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സി പി എം നേതാവുമായ സുഭാഷിന്റെ സഹോദരനാണ് ജയപ്രകാശ്. ഇതിനിടയില്‍ ആകാശിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. അതിനെതിരെ സുഭാഷ് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: