തിരുവനന്തപുരം: തീര ശോഷണം നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതിസന്ധിയാണെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി ഉപദേശകന് കുനാല്‍ സത്യാര്‍ഥി. തീര ശോഷണം മന്ദ ഗതിയിലാണെങ്കിലും അതിനെ ഗൗരവത്തോടെ കാണേണ്ടാതാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികള്‍, മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ച കരട് നയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് നടന്ന ദേശീയ ശില്പശാലയില് സംസാരിക്കുയായിരുന്നു അദ്ദേഹം. തീരശോഷണം തടയാന്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ള ടെട്രാപോഡ് ഉള്‍പ്പെടെയുള്ള നൂതന രീതികള്‍ ഏറെ ഫലപ്രദമാണെന് ശില്പശാല ഉത്ഘാടനം ചെയ്യവേ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സിഇഓയും ചീഫ് സെക്ട്രട്ടറിയുമായ വി.പി. ജോയ് പറഞ്ഞു.
ഈ മേഖലയില്‍ കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം പോലെ ഗൗരവംമേറിയ വിഷയമാണ് തീര ശോഷണവും. കണ്ടല്‍ കാടുകളുടെ വ്യാപനമാണ് തീര ശോഷണം തടയാനുള്ള പ്രകൃതിദത്ത മാര്‍ഗം. 2050ല്‍ ക്ലൈമറ്റ് ന്യൂട്രല്‍ എന്ന ലക്ഷ്യം കേരളം അതിനു മുന്‍പ് തന്നെ കൈവരിക്കുമെന്ന് വി.പി. ജോയ് പറഞ്ഞു. തീരശോഷണം തടയാനുള്ള മാര്‍ഗങ്ങള്‍ ആഗോള തലത്തില്‍ ചിന്തിക്കുകയും പ്രാദേശിക തലത്തില്‍ നടപ്പാക്കുകയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഡിഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്‍വീനറുമായ എ. ജയ്തിലക്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ.എസ്. വാട്സ,സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ ടി.വി. അനുപമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും സംയുക്തമായിയാണ് ശില്പശാല സംഘടിപ്പിച്ചത്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു. തീരദേശനദി ശോഷണം ലഘുകരിക്കാനുള്ള ദേശീയ നയം, ദുരന്ത ലഘൂകരണ പദ്ധതികള്‍, തീരദേശ മേഖലകളിലെ പുനരധിവാസം, ലഘൂകരണ പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: