തിരുവനന്തപുരം: ജയരാജ യുദ്ധത്തിന്റെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് സിപിഎമ്മിലെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. പി.ജെ ആര്‍മിയുടെ സൈന്യാധിപന് മറുകണ്ടം ചാടി ഇ. പി ജയരാജനൊപ്പം ചേര്‍ന്നതിന്റെ അനുരണനമാണ് ഇപ്പോഴത്തേതെന്ന് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സന്ദീപ് പറഞ്ഞു.
ഇ.പിക്കെതിരായ റിസോര്‍ട്ട് ആരോപണം പി.ജെ കടുപ്പിച്ചാല്‍ കൊല്ലിച്ചവരുടെ പേരുകള്‍ പുറത്തു വരും. ആരോപണം എഴുതി കൊടുക്കാന്‍ പി. ജയരാജന് തയ്യാറായാല്‍ ആകാശ് തില്ലങ്കേരി ഇനിയും വെളിപ്പെടുത്തല്‍ നടത്തും. അതോടെ കണ്ണൂര്‍ ചെന്താരകത്തിന് പ്രഭ മങ്ങി അസ്തമിക്കേണ്ടി വരും. തീരുമാനം ചെന്താരകത്തിന്റേതാണ്. പി.ജെ മുന്നോട്ടെങ്കില്‍ ഇ.പിയും പാര്‍ട്ടിയും പ്രതിരോധത്തിലാകും. ഇ.പി മറുപണിയുമായി ഇറങ്ങിയാല്‍ പി.ജെയും പാര്‍ട്ടിയും ഊരാക്കുടുക്കിലുമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് രണ്ടും സംഭവിക്കാനിടയില്ല. വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കാനാണ് സാധ്യത.
ക്യാഷ്വാലിറ്റിയുടെ തീവ്രത കൂട്ടാനും കുറയ്ക്കാനും അറിവുള്ളവര്‍ അവിടെ തന്നെയുണ്ട്. അധോലോക സംഘത്തിലെ മൂപ്പിളമ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കുകയാണ് നാട്ടു നടപ്പ്. അതില്‍ പൊതു സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും വലിയ റോളൊന്നുമില്ല. സി.പി.എമ്മിലെ ഇപ്പോഴത്തെ ചക്കളത്തിപ്പോരാട്ടം കണ്ട് മോഹിക്കുന്നവരോട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതേ പറയാനുള്ളൂ. ഇതൊരു ‘നിയന്ത്രിത സ്ഫോടന’മാണ്. തീവ്രത കൂട്ടാനും കുറയ്ക്കാനുമുള്ള സ്വിച്ച് എ.കെ.ജി സെന്ററില്‍ സുരക്ഷിതമായുണ്ടെന്ന് മനസിലാക്കണം. സന്ദീപ് ഫേസ് ബുക്കില്‍ എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: