ന്യൂദല്‍ഹി : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി. ചെലവ് കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചുപൂട്ടിയത്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇതിനുമുമ്പ് അറിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ ഇതുസംബന്ധിച്ചൊന്നും പ്രതികരിച്ചിട്ടില്ല.
2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. 44 ബില്യണ്‍ ഡോളര്‍ കരാറില്‍ ഇലോണ്‍ മസ്ക് ട്വിറ്ററിനെ വാങ്ങിയത് മുതലാണ് നടപടികള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: