ന്യൂദല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ ശത കോടീശ്വരനായ നിക്ഷേപകന് ജോര്‍ജ്ജ് സോറോസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത സാമ്പത്തിക യുദ്ധക്കുറ്റവാളിയാണ് സോറോസിനെ വിശേഷിപ്പിച്ചു. മറ്റു രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടു നീക്കം നടത്തുന്ന ജോര്‍ജ്ജ് സോറോസ് ഇപ്പോള്‍ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയ്ക്കെതിരായ തന്റെ ഉദ്ദേശ്യങ്ങള്‍ പ്രകടമാക്കിയിരിക്കുകയാണ്. തന്റെ നീചമായ പദ്ധതികള്‍ വിജയിപ്പിക്കുന്നതിന് തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്ന ഒരു സര്‍ക്കാരാണ് സോറോസിന്റെ ആഗ്രഹമെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. സോറോസ് തന്റെ സ്വപ്നങ്ങള്‍ പുലമ്പുകയാണെന്നും സ്മൃതി.
മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ വച്ചാണ് സോറോസ് വിവാദപ്രസ്താവന നടത്തിയത്. ഗൗതം അദാനിയുടെ ഓഹരി പ്രതിസന്ധിയും അതിനെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തിന്റെ മൗനവും ഇന്ത്യയിലെ പ്രധാനമന്ത്രി മോദിയുടെ ശക്തികേന്ദ്രത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ഉറപ്പാണെന്നാണ് സോറോസ് പറഞ്ഞത്. ഏകദേശം 8.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു ഹംഗറി-അമേരിക്കന്‍ ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകളുടെ സ്ഥാപകനുമാണ് സോറോസ്. ചില മാധ്യമങ്ങള്‍ക്കും എന്‍ജിഒ സംഘടനകള്‍ക്ക് സോറോസ് ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: