കൊച്ചി : ലൈഫ് മിഷന് കോഴ ഇടപാട് കേസില്‍ ലൈഫ് മിഷന് മുന്‍ സിഇഒ യു.വി. ജോസിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോസിനേയും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
യുഎഇ റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പുവെച്ചത് യു.വി. ജോസാണ്. ശിവശങ്കറുമായി ജോസിനേയും ഒരുമിച്ചിരുത്തി ഇഡി ചോദ്യം ചെയ്തേക്കും. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇത്. ലൈഫ് മിഷന് കരാറുകാരായ യൂണിടാക്കിനെ യു.വി. ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറെന്നാണ് ആരോപണം. യൂണിടാക്കിന് വേണ്ടി വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി സന്തോഷ് ഈപ്പനാണ് എടുത്ത് നടത്തിയത്. ഇയാളെയും ശിവശങ്കറാണ് അന്ന് ലൈഫ് സിഇഒ ആയിരുന്ന യു.വി. ജോസിന് പരിചയപ്പെടുത്തിയത്.
ലൈഫ് മിഷന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ശിവശങ്കറിന് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നുമാണ് ഇഡിയുടെ നിഗമനം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ നല്കിയ മൊഴിയിലും ശിവശങ്കറിന് ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: