ഇസഌമബാദ്: സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടം തിരിയുന്ന പാകിസ്ഥാനില്‍ എണ്ണ വില വീണ്ടും കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 272.20 രൂപയും ഡീസലിന് 280 രൂപയും ആയി. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുര്ടന്നാണ് വില വര്‍ദ്ധന. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ്. ലൈറ്റ് ഡീസല്‍ വില 196.68 രൂപയുമായി.
വായ്പ നല്കാന് ഇന്ധന വില വര്‍ധിപ്പിക്കണമെന്ന് ഐഎംഎഫ് വ്യവസ്ഥവച്ചിരുന്നു. ഐഎംഎഫ് പ്രതിനിധികളുമായി ഇന്നലെ വൈകിട്ട് ചര്‍ച്ചയുണ്ടായിരുന്നു. അതിനു മുന്‍പാണ് വില വര്‍ധിപ്പിച്ചത്. 1.2 ബില്ല്യന്‍ ഡോളറാണ് അവര്‍ പാകിസ്ഥാന് നല്‍കുന്നത്. ചര്‍ച്ചകള്‍ക്കു മുന്നോടിയായി പൊതു സാധനങ്ങളുടെ വില്‍പ്പന നികുതി 17ല്‍ നിന്ന് 18 ശതമാനമാക്കി. മൊബൈലുകളുടെ വില്‍പ്പന നികുതി 17ല്‍ നിന്ന് 25 ശതമാനമാക്കി. സിഗരറ്റിന്റെ തീരുവയും കൂട്ടി. മധുരമുള്ള പാനീയങ്ങളുടെ തീരുവ പത്തു ശതമാനമാക്കി.
പാലിന് 210 ചിക്കന്‍ 780 രൂപപാകിസ്ഥാനില് ഇപ്പോള്‍ ഒരു ലിറ്റര്‍ പാലിന്റെ വില 210 രൂപയാണ്. ഒരു കിലോ ചിക്കന്‍ 780 ലേറെ രൂപയാണ്. എല്ലില്ലാത്ത ചിക്കന്‍ ഇറച്ചിക്ക് കിലോയ്ക്ക് വില 11,00 രൂപ. 15 കിലോയുടെ ഒരു ചാക്ക് ഗോതമ്പു പൊടിക്ക് 3500 രൂപയാണ്. നാണയപ്പെരുപ്പം 33 ശതമാനം
പാകിസ്ഥാനിലെ നാണയപ്പെരുപ്പം (വിലക്കയറ്റം) 33 ശതമാനമാണ്. ജൂലൈ വരെ വിലക്കയറ്റം ഇതേ നിലവാരത്തില്‍ പോകുമെന്നാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ വിലയിരുത്തല്‍. ഐഎംഎഫ് വായ്പ്പ കൊണ്ടു മാത്രം പാകിസ്ഥാന് രക്ഷപ്പെടുകയില്ലെന്നും ഏജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: